'എന്തുകൊണ്ട് മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യുന്നില്ല?'; അടൂര്‍ ഗോപാലകൃഷ്ണന്റെ മറുപടി ഇങ്ങനെ

വെള്ളി, 25 മാര്‍ച്ച് 2022 (09:38 IST)
മലയാളത്തില്‍ സമാന്തര സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. മമ്മൂട്ടിക്ക് രണ്ട് തവണ ദേശീയ അവാര്‍ഡ് വാങ്ങികൊടുത്ത മതിലുകള്‍, വിധേയന്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്തത് അടൂര്‍ ഗോപാലകൃഷ്ണനാണ്. തന്റെ രണ്ട് സിനിമകളില്‍ നായകനായി അഭിനയിച്ച ഏകതാരം മമ്മൂട്ടി മാത്രമാണെന്ന് അടൂര്‍ പറയുന്നു. എന്തുകൊണ്ട് മോഹന്‍ലാലിനെ നായകനാക്കി ഇതുവരെ സിനിമ ചെയ്തില്ല എന്ന ചോദ്യത്തിനും അടൂര്‍ രസകരമായ മറുപടിയാണ് നല്‍കിയത്. 
 
താന്‍ ഒരു നടനെ മനസ്സില്‍ കണ്ട് സിനിമ ചെയ്യാറില്ല എന്നാണ് അടൂര്‍ പറയുന്നത്. സിനിമയ്ക്കായി കഥ എഴുതുമ്പോള്‍ ചില മുഖങ്ങള്‍ തെളിഞ്ഞുവരും. അങ്ങനെ തോന്നുന്നവരെയാണ് സിനിമയിലേക്ക് വിളിക്കുന്നത്. ആ കഥാപാത്രം വേണ്ടെന്നു പറഞ്ഞ് മാറിപോകാറില്ല. ഏതെങ്കിലും നടനെ നോക്കി കഥ എഴുതുന്ന ശീലം തനിക്കില്ലെന്നും അടൂര്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍