48 വയസ്സായി, വിവാഹം കഴിക്കാത്തതിന്റെ പേരില്‍ സന്തോഷത്തിന് കുറവുണ്ടായിട്ടില്ല: നഗ്മ

ഞായര്‍, 3 സെപ്‌റ്റംബര്‍ 2023 (16:35 IST)
90കളില്‍ ഇന്ത്യന്‍ സിനിമയിലാകെ നിറഞ്ഞുനിന്ന താരമായിരുന്നു നഗ്മ. മനോഹരമായ അഭിനയം കൊണ്ടും ഗ്ലാമര്‍ വേഷങ്ങളിലും പ്രത്യക്ഷപ്പെടാറുള്ളത് കൊണ്ടും ഒരു കാലഘട്ടത്തിലെ ചെറുപ്പക്കാരെല്ലാം താരത്തിന്റെ ആരാധകരായി മാറി. മലയാളം,തമിഴ്,ഹിന്ദി,കന്നഡ സിനിമകളില്‍ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ താരം ഭാഗമായിരുന്നു.
 
90കാലഘട്ടത്തില്‍ സജീവമായിരുന്നുവെങ്കിലും 2000 ത്തിന്റെ തുടക്കത്തില്‍ താരം അഭിനയം പാടെ വിട്ടുകൊണ്ട് രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റി. സിനിമയില്‍ സജീവമായിരുന്ന കാലത്ത് പലരുമായും താരത്തിന് അടുപ്പമുള്ളതായി ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞിരുന്നെങ്കിലും 48 വയസ്സിലും താരം അവിവാഹിതയാണ്. താന്‍ വിവാഹമേ വേണ്ട എന്ന് കരുതി ഇരിക്കുകയല്ലെന്നും കുട്ടികള്‍,കുടുംബം ഇവയെല്ലാത്തിനും താത്പര്യമുണ്ടെന്നും ഒരു തമിഴ് ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു. അതേസമയം അവിവാഹിതയാണ് എന്നതിന്റെ പേരില്‍ ജീവിതത്തില്‍ സന്തോഷത്തിന് കുറവ് വന്നിട്ടില്ലെന്നും താരം വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍