വിജയ് എത്തിയില്ല,അറ്റ്‌ലി പറ്റിച്ചു, ജവാന്‍ ചിത്രീകരണ സമയത്ത് നടന്നത്, നടി പ്രിയാമണി പറയുന്നു

കെ ആര്‍ അനൂപ്

ശനി, 16 സെപ്‌റ്റംബര്‍ 2023 (16:22 IST)
ജവാനില്‍ നടി പ്രിയാമണിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രത്തില്‍ ലക്ഷ്മി എന്ന കഥാപാത്രമായി നടി തിളങ്ങി. ഇപ്പോഴിതാ സംവിധായകന്‍ അറ്റ്‌ലി വിജയിക്കൊപ്പം അഭിനയിക്കാം എന്ന് പറഞ്ഞ് പറ്റിച്ചതിനെക്കുറിച്ച് പറയുകയാണ് പ്രിയാമണി.
'ജവാന്‍ ചിത്രത്തില്‍ നടന്‍ വിജയും ഉണ്ടാകുമെന്ന് സംവിധായകന്‍ അറ്റ്‌ലി എന്നോട് പറഞ്ഞിരുന്നു. ഇത് ശരിക്കും എന്നെ ഞെട്ടിച്ചു. വിജയിക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹം കൊണ്ട് കോമ്പിനേഷന്‍ രംഗങ്ങള്‍ ചോദിച്ചു. അത് അറ്റ്‌ലി സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ചിത്രീകരണ വേളയില്‍ വിജയ് എത്തിയില്ല. ഇത് എന്നെ നിരാശപ്പെടുത്തി. പിന്നീടാണ് അറ്റ്‌ലി എന്നെ പറ്റിച്ചതാണെന്ന് മനസ്സിലായത്',-പ്രിയാമണി പറഞ്ഞു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍