സിംഗിൾ ആയതിനാൽ വാടകയ്ക്ക് വീട് ലഭിക്കുന്നില്ല, പരാതിയുമായി ഹിന്ദി ടെലിവിഷൻ താരം

വ്യാഴം, 23 നവം‌ബര്‍ 2023 (17:24 IST)
സിംഗിളായി ജീവിക്കുന്നതിനാല്‍ വാടകവീട് ലഭിക്കുന്നില്ലെന്ന പരാതിയുമായി ഹിന്ദി ടെലിവിഷന്‍ താരവും ബോളിവുഡ് നടി സുസ്മിത സെന്നിന്റെ സഹോദരന്റെ മുന്‍ ഭാര്യയുമായ ചാരു അസോപ. സമൂഹമാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച കുറിപ്പ് താരം പങ്കുവെച്ചത്. ആണ്‍തുണയില്ലാതെ പെണ്ണിന് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് രാജ്യം മാറിയോ എന്നാണ് കുറിപ്പിലൂടെ താരം ചോദിക്കുന്നത്.
 
ഈ സമൂഹത്തില്‍ സ്ത്രീകള്‍ എന്ത് ചെയ്യുന്നു എന്നതിനൊന്നും പ്രസക്തിയില്ലാതായിരിക്കുന്നു. എന്തെല്ലാം ചെയ്താലും ഒരു പെണ്ണിന്റെ പേരിനോട് ഒരു ആണിന്റെ പേര് ചേര്‍ത്തില്ലെങ്കില്‍ അവര്‍ക്ക് വീടുപോലും ലഭിക്കാത്ത സ്ഥിതിയാണ്. രാജ്യത്തെ സ്ത്രീകളുടെ അവസ്ഥ ഏറെ പരിതാപകരമാണ്. ഭര്‍ത്താവ് കൂടെയില്ലാത്ത സ്ത്രീ ആയതിനാല്‍ സിംഗിള്‍ മദര്‍ ആയതിനാല്‍ എനിക്ക് വീട് നിഷേധിക്കപ്പെടുന്നു. സ്ത്രീകളെ ആരാധിക്കുന്ന രാജ്യത്ത് സ്ത്രീകളുടെ അവസ്ഥ ഇതാണ്. ചാരു പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍