1983ൽ ശ്രിന്ദയുടെ റോൾ ചെയ്യേണ്ടിയിരുന്നത് റിമി ടോമി!, ഫസ്റ്റ് നൈറ്റ് സീനുണ്ട് എന്നറിഞ്ഞപ്പോൾ പിന്മാറി: എബ്രിഡ് ഷൈൻ

അഭിറാം മനോഹർ

തിങ്കള്‍, 24 ഫെബ്രുവരി 2025 (19:29 IST)
srinda- rimi tomy
 മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് എബ്രിഡ് ഷൈന്‍- നിവിന്‍ പോളി കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ 1983 എന്ന സിനിമ. മലയാളികളുടെ ഗൃഹാതുരതയ്‌ക്കൊപ്പം ക്രിക്കറ്റിനോടുള്ള സ്‌നേഹവും കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിലൊരുക്കിയ സിനിമ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. സിനിമയില്‍ നിവിന്‍ പോളിയുടെ നായികയായെത്തിയത് ശ്രിന്ദയായിരുന്നു. 
 
 എന്നാല്‍ സിനിമയില്‍ ശ്രിന്ദ അഭിനയിച്ച കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത് ഗായികയായ റിമി ടോമിയെയായിരുന്നുവെന്ന് എബ്രിഡ് ഷൈന്‍ പറയുന്നു. റിമിയോട് ഇതിനെ പറ്റി സംസാരിച്ചിരുന്നെന്നും എന്നാല്‍ സിനിമയില്‍ ഫസ്റ്റ് നൈറ്റ് സീന്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ റിമിടോമി പിന്മാറിയെന്നും എബ്രിഡ് ഷൈന്‍ പറയുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആരാണെന്ന് ചോദിക്കുന്ന ഒരാളുടെ മുഖമായി ആദ്യം മനസില്‍ വന്നത് റിമി ടോമിയുടെ മുഖമായിരുന്നു. ഫസ്റ്റ് നൈറ്റ് സീനാണ് എന്നൊക്കെ പറഞ്ഞപ്പോഴാണ് റിമി ടോമി സിനിമയില്‍ നിന്നും മാറിയത്. അങ്ങനെ അവസാന നിമിഷമാണ് ശ്രിന്ദയിലെത്തിയത്. ആദ്യം ശ്രിന്ദയുടെ മാനറിസത്തില്‍ ആ സീന്‍ കൃത്യമായി വരുമെന്ന് എനിക്ക് തോന്നിയിരുന്നില്ല. എങ്കിലും എല്ലാം നല്ല രീതിയില്‍ വന്നു. എബ്രിഡ് ഷൈന്‍ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍