ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ സെറ്റിലേക്ക്; 'ആവേശം' സിനിമ മേക്കപ്പ്മാൻ പിടിയില്‍

നിഹാരിക കെ.എസ്

ഞായര്‍, 9 മാര്‍ച്ച് 2025 (15:48 IST)
ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ്മാന്‍ പിടിയില്‍. ആര്‍ജി വയനാടന്‍ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥാണ് ഞായറാഴ്ച പുലര്‍ച്ചെ എക്‌സൈസിന്റെ പിടിയിലായത്. ‘അട്ടഹാസം’ എന്ന സിനിമയുടെ ലോക്കേഷനിലേക്ക് പോകുന്നതിനിടെയാണ് രഞ്ജിത്തിനെ പിടികൂടിയത്. 
 
ആവേശം, പെങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന്‍ തുടങ്ങി നിരവധി സിനിമകളുടെ മേക്കപ്പ്മാനായി രഞ്ജിത്ത് പ്രവര്‍ത്തിച്ചിരുന്നു. 45 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും പിടിച്ചെടുത്തു. ‘ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ്’ എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍