3 കഥകള്‍ ഒരു സിനിമ, 'ആണും പെണ്ണും' ഇന്ന് മുതല്‍!

കെ ആര്‍ അനൂപ്

വെള്ളി, 26 മാര്‍ച്ച് 2021 (09:00 IST)
മൂന്ന് കഥകള്‍ പറയുന്ന മലയാളം ആന്തോളജി ചിത്രമായ 'ആണും പെണ്ണും' ഇന്നുമുതല്‍ പ്രദര്‍ശനത്തിനെത്തുന്നു. സംവിധായകരായ ആഷിക് അബു, വേണു, ജയ് കെ എന്നിവരുടെ ഓരോ ഹസ്വ ചിത്രങ്ങളാണ് ഈ സിനിമയില്‍ ഉണ്ടാക്കുക. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആണും പെണ്ണും തമ്മിലുള്ള വിവിധ സ്‌നേഹബന്ധങ്ങളുടെ കഥയായിരിക്കും പറയുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പങ്കുവെച്ചു.
 
വിവിധ ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്ന മൂന്ന് സ്ത്രീ ജീവിതങ്ങള്‍ കഥ സിനിമ പറയും. പാര്‍വതി,ദര്‍ശന രാജേന്ദ്രന്‍, സംയുക്ത മേനോന്‍ എന്നിവരാണ് മൂന്ന് ചിത്രങ്ങളിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആസിഫ് അലി, റോഷന്‍ മാത്യു, ജോജു ജോര്‍ജ്ജ് എന്നിവരാണ് നായകന്മാര്‍. എസ്ര' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജയ് കെ യുടെ സിനിമയില്‍ സംയുക്ത മേനോനും ജോജു ജോര്‍ജുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.പാര്‍വതിയും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം വേണുവാണ് ഒരുക്കുന്നത്.റോഷന്‍ മാത്യുവും ദര്‍ശന രാജേന്ദ്രനും ഒന്നിക്കുന്ന മറ്റൊരു ചിത്രം കൂടി 'ആണും പെണ്ണും' ല്‍ ഉണ്ട്.ആഷിക് അബുവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍