76 കോടി കടന്നു, മൂന്നാം വാരത്തിലും വീഴാതെ 'ഗുരുവായൂർ അമ്പലനടയിൽ', 14 ദിവസത്തെ കളക്ഷൻ റിപ്പോർട്ട്

കെ ആര്‍ അനൂപ്

വെള്ളി, 31 മെയ് 2024 (15:39 IST)
പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും ഒന്നിച്ച കോമഡി എൻ്റർടെയ്‌നർ 'ഗുരുവായൂർ അമ്പലനടയിൽ' മൂന്നാം വാരത്തിലേക്ക് കടന്നു. ബോക്‌സ് ഓഫീസ് കളക്ഷൻ അല്പം പിന്നോട്ട് പോയെങ്കിലും ഇപ്പോഴും സിനിമ കാണാൻ ആളുകൾ എത്തുന്നുണ്ട്.
 
 14-ാം ദിവസം 95 ലക്ഷം രൂപ കളക്ഷൻ നേടാൻ സിനിമയ്ക്കായി. കേരള ബോക്‌സ് ഓഫീസ് കളക്ഷൻ 39.2 കോടിയിൽ എത്തുകയും ചെയ്തു.
 
ആദ്യം തന്നെ പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായം നേടാനായത് സിനിമയ്ക്ക് ഗുണമായി.മെയ് 16 ന് പുറത്തിറങ്ങിയ 'ഗുരുവായൂർ അമ്പലനടയിൽ' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നായി 76.8 കോടി രൂപ നേടി. വിദേശ വിപണികളിൽ നിന്ന് 31.5 കോടിയാണ് സ്വന്തമാക്കിയത്. ഇന്ത്യൻ ഗ്രോസ് കളക്ഷൻ 45.3 കോടി രൂപയിലെത്തി.
 
വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, യോഗി ബാബു, ഇർഷാദ്, പി വി കുഞ്ഞികൃഷ്ണൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് ഓപ്പണിങ് കളക്ഷൻ 16 കോടിയിലധികം നേടിയ ആടുജീവിതം ആണ്. 8 കോടിയിലധികം നേടി ഗുരുവായൂരമ്പല നടയിൽ രണ്ടാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു.
ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍