റാഫി നിര്‍ബന്ധിച്ചു,ആദ്യമായി സിനിമയില്‍ ഡാന്‍സ് ചെയ്തത് നടന്‍ ലാല്‍, പഞ്ചാബി ഹൗസിന്റെ 23 വര്‍ഷങ്ങള്‍, വീഡിയോ

കെ ആര്‍ അനൂപ്

ശനി, 4 സെപ്‌റ്റംബര്‍ 2021 (10:52 IST)
മലയാളികളെ ഇന്നും നിര്‍ത്താതെ ചിരിപ്പിക്കുന്ന ചിത്രങ്ങളിലൊന്നാണ് പഞ്ചാബി ഹൗസ്.1998-ല്‍ പുറത്തിറങ്ങിയ റാഫി മെക്കാര്‍ട്ടിന്‍ ചിത്രത്തിന് ഇന്നേക്ക് 23 വയസ്സ് ആകുകയാണ്. ദിലീപിന്റേയും ഹരിശ്രീ അശോകന്റേയും കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ പഞ്ചാബി ഹൗസിലാണ് നടനും സംവിധായകനുമായ ലാല്‍ ആദ്യമായി ഡാന്‍സ് ചെയ്തത്.
 
ഗായകന്‍ എന്ന നിലയിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ലാല്‍. ചലച്ചിത്ര നിര്‍മ്മാതാവ് കൂടിയായ അദ്ദേഹം സിനിമയില്‍ ആദ്യം ഡാന്‍സ് ചെയ്യുന്നത് 'പഞ്ചാബി ഹൗസ്' എന്ന സിനിമയ്ക്ക് വേണ്ടിയാണെന്നും അത് റാഫി എന്ന സംവിധായകന്‍ കൂടുതല്‍ നിര്‍ബന്ധിച്ചത് കൊണ്ടാണെന്നാണ് ലാല്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.
പഞ്ചാബി ഹൗസ് നിര്‍മ്മിച്ചിരിക്കുന്നത് ന്യൂ സാഗാ ഫിലിംസ്.ബോക്‌സ് ഓഫീസില്‍ വന്‍വിജയം നേടിയ ചിത്രം കൂടിയായിരുന്നു ഇത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍