15 ദിവസത്തിനുള്ളില്‍ വിശ്വരൂപം 2 !

ശനി, 16 ഫെബ്രുവരി 2013 (16:29 IST)
PRO
വിശ്വരൂപത്തിന് രണ്ടാം ഭാഗം വരുന്നു. ഇനി 15 ദിവസത്തെ ചിത്രീകരണം കൂടി മാത്രമേ ബാക്കിയുള്ളൂ. ഉടന്‍ തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

വിശ്വരൂപം ഉയര്‍ത്തിയ വിവാദങ്ങളുടെ അലയൊലികള്‍ ഇതുവരെ മാറിയിട്ടില്ല. പടം തമിഴ്നാട്ടില്‍ റിലീസ് ചെയ്തിട്ട് ദിവസങ്ങളായതേയുള്ളൂ. 100 കോടി ക്ലബില്‍ ഇടം പിടിച്ച ഈ ചിത്രത്തിന് ഇത്ര പെട്ടെന്ന് എങ്ങനെ രണ്ടാം ഭാഗം സംഭവിക്കുന്നു എന്ന വിസ്മയത്തിലാണ് തമിഴ് സിനിമാലോകം.

വിശ്വരൂപം ചിത്രീകരിച്ചതിനൊപ്പം തന്നെ അതിന്‍റെ രണ്ടാം ഭാഗവും കമലഹാസന്‍ ചിത്രീകരിച്ചിരുന്നു എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ഇനി വളരെക്കുറച്ച് രംഗങ്ങള്‍ മാത്രമേ ചിത്രീകരിക്കാനുള്ളൂ. വിശ്വരൂപത്തിലെ പ്രധാന താരങ്ങളായ കമലഹാസന്‍, പൂജാകുമാര്‍, ആന്‍ഡ്രിയ, രാഹുല്‍ ബോസ് എന്നിവര്‍ രണ്ടാം ഭാഗത്തിലും അണിനിരക്കുന്നുണ്ട്.

ഏറെ സമയമെടുത്ത് വിശ്വരൂപം രണ്ടാം ഭാഗത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കാനാണ് കമലഹാസന്‍റെ തീരുമാനം. എന്തായാലും ജൂണ്‍ മാസത്തോടെ വിശ്വരൂപം 2 പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക