ഷാരൂഖ് ഖാന്‍റെ ‘ബില്ലു ബാര്‍ബര്‍‘ ഇനി മുതല്‍ ബില്ലു. സലൂണ്‍ ആന്‍ഡ് ബാര്‍ബേഴ്സ് അസോസിയേഷന്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് കിംഗ് ഖാന്‍ സിനിമയുടെ പേര് മാറ്റാന്‍ തീരുമാനിച്ചത്. സിനിമയുടെ പേര് ബില്ലു എന്നാക്കിയതായി ഷാരൂഖ് തന്നെയാണ് പ്രഖ്യാപിച്ചത്.
സിനിമയുടെ ടൈറ്റിലില്‍ ബാര്‍ബര്‍ എന്ന പേര് ബാര്‍ബര്‍ തൊഴിലാളി സംഘടനകളുടെ പ്രതിഷേധത്തിനിടയാക്കിയതാണ് ഷാരൂഖിന്‍റെ തീരുമാനത്തിന് പിന്നില്‍. ബില്ലു ബാര്‍ബറിനെ ബില്ലു എന്ന് വിളിക്കണമെന്ന് ആവശ്യപ്പെട്ടതായി ഹെയര്‍ ഡ്രസ്സേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.
ഹെയര്‍ ഡ്രസ്സര്‍മാരെ ബാര്‍ബര്‍ എന്ന് വിളിക്കുന്നത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു അസോസിയേഷന്‍റെ വാദം.
എന്തായാലും ഇവരുടെ ആവശ്യം കിംഗ്ഖാന്‍ അംഗീകരിച്ചു കഴിഞ്ഞു. പ്രിയദര്‍ശനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.