‘പെണ്ണുങ്ങളുടെ കരച്ചില്‍ കാരണം വീട്ടില്‍ കയറാന്‍ വയ്യാതായി’ - മോഹന്‍ലാല്‍ രണ്ടുംകല്‍പ്പിച്ചാണ്!

ശനി, 10 ഡിസം‌ബര്‍ 2016 (18:36 IST)
മോഹന്‍ലാലിന്‍റെ ക്രിസ്മസ് ചിത്രമായ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ പൂര്‍ണമായും ഒരു കുടുംബചിത്രമാണ്. എന്നാല്‍ അതൊരു പ്രണയചിത്രം കൂടിയാണ്. ചിത്രത്തിന്‍റെ രസകരമായ ട്രെയിലര്‍ പുറത്തുവന്നു.
 
ജിബു ജേക്കബ് സംവിധാനം ചെയ്ത ഈ സിനിമയില്‍ ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറിയെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഉലഹന്നാന്‍റെ ഭാര്യ ആനിയമ്മയായി മീന എത്തുന്നു.
 
വീട്ടിലോ ഓഫീസിലോ ചിരിക്കാത്ത, ഭാര്യയുടെ മുഖത്തേക്ക് പോലും ഇപ്പോള്‍ നോക്കാന്‍ താല്‍പ്പര്യമില്ലാത്ത ഒരു അരസികനാണ് ഉലഹന്നാന്‍. അയാളുടെ ജീവിതത്തിലേക്ക് മറ്റൊരു പെണ്‍കുട്ടി കടന്നുവന്നാലോ? ‘മുന്തിരിവള്ളി’ രസകരമാകുന്നത് അപ്പോഴാണ്.
 
എം സിന്ധുരാജാണ് ചിത്രത്തിന്‍റെ തിരക്കഥ. അനൂപ് മേനോന്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരു സത്യന്‍ അന്തിക്കാട് സിനിമ പോലെ ലാളിത്യവും നര്‍മ്മവുമുള്ള കുടുംബചിത്രമായിരിക്കും മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍.
 
ഒരിടവേളയ്ക്ക് ശേഷം നല്ല കുടുംബചിത്രങ്ങളിലേക്കുള്ള മോഹന്‍ലാലിന്‍റെ തിരിച്ചുപോക്കുകൂടിയാണിത്. പുലിമുരുകനെപ്പോലെ മുന്തിരിവള്ളികളും വന്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിക്കാം.

വെബ്ദുനിയ വായിക്കുക