ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയും ജനപ്രിയ നായകന്‍ ദിലീപും വീണ്ടും ഒന്നിക്കുന്നു. സമീപ കാല ചിത്രങ്ങള്‍ വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെടാതിരുന്നതിനെ തുടര്‍ന്ന് മികച്ച വിജയം ലക്‍ഷ്യമിട്ട് എത്തുന്ന ജോസ് തോമസാണ് ഇരുവരെയും തമ്മില്‍ വീണ്ടും ഒന്നിപ്പിക്കുന്നത്. അരക്കള്ളന്‍ മുക്കാല്‍ കള്ളന്‍ എന്ന ചിത്രത്തിലാണ് ഇരുവരും നായകന്‍മാരാകുന്നത്.
ദിലീപ് നായകനായ ചെസ്, സുരേഷ് ഗോപിയുടെ ഡിറ്റക്ടീവ് തുടങ്ങിയ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായിരുന്ന സൂപ്പര്‍ സ്റ്റാര്‍ ഫിലിംസാണ് അരക്കള്ളന്‍ നിര്‍മ്മിക്കുന്നത്. ദിലീപിന്‍റെ പ്രിയപ്പെട്ട തിരക്കഥാകൃത്തുക്കളായ ഉദയ് കൃഷ്ണ സിബി കെ തോമസ് എന്നിവര്‍ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥ തയ്യാറാക്കുന്നത്. താര നിര്‍ണ്ണയം നടന്നു വരുന്നു.
അഴഗപ്പനാണ് ചിത്രത്തിന്‍റേ ക്യാമറാമേന്‍. ഇതിനു മുമ്പ് സുരേഷ് ഗോപിയും ദിലീപും ഒന്നിച്ച ചിത്രങ്ങള്‍ മാനത്തെ കൊട്ടാരം, കല്ല് കൊണ്ടൊരു പെണ്ണ്, തെങ്കാശിപ്പട്ടണം എന്നിവയായിരുന്നു. ജോസ് തോമസിന്‍റെ ചിത്രങ്ങള്‍ എന്‍റെ ശ്രീക്കുട്ടിക്ക്, മാട്ടുപ്പെട്ടി മച്ചാന്‍, ഉദയപുരം സുല്‍ത്താന്‍, സുന്ദരപുരുഷന്‍, സ്നേഹിതന്‍ എന്നിവയായിരുന്നു.