സുരേഷിനെ “ബുള്ളറ്റ്” സഹായിക്കുമോ?

WDWD
തോക്കെടുത്തുള്ള അഭിനയം സുരേഷ്ഗോപിയുടെ താരമുദ്രയാണ്. പൊലീസിന്‍റെ കാ‍ക്കി വേഷങ്ങളില്‍ നിന്ന് സുരേഷിന് വല്ലപ്പോഴും മാത്രമേ പുറത്തുവരാന്‍ അവസരമൊക്കുകയുള്ളൂ. “ബുള്ളറ്റ്“ എന്ന സിനിമ അത്തരത്തില്‍ ഒരു ‘വേഷം മാറലിന്‘ സുരേഷ്ഗോപിക്ക് അവസരം നല്‍കുന്നു.

പരശുറാം ഭട്ടതിരി എന്ന കാവി വേഷധാരിയെ ആണ് ബുള്ളറ്റ് എന്ന ചിത്രത്തില്‍ സുരേഷ്ഗോപി അവതരിപ്പിക്കുന്നത്. ഭട്ടതിരി എന്ന പട്ടാരി ഒരു ഗായികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംശയത്തിന്‍റെ നിഴലില്‍ ആവുന്നു.

കേസന്വേഷണവുമായി എത്തുന്ന പൊലീസ് ഓഫീസര്‍ അബ്ദുള്‍ റഹ്‌മാന്‍ ഹാജിയെ അവതരിപ്പിക്കുന്നത് കലാഭവന്‍ മണിയാണ്. അതിബുദ്ധിമാനായ പട്ടാരിയും അബ്ദുള്‍ റഹ്‌മാന്‍ ഹാജിയുമായുള്ള മത്സരത്തില്‍ ആര് ജയിക്കും?

WDWD
പാലക്കാടാണ് ബുള്ളറ്റിന്‍റെ ചിത്രീകരണം നടക്കുന്നത്. നിസാറാണ് സംവിധാനം. തിരക്കഥ നസിം വെള്ളില. സംഗീത സംവിധാനം കൈതപ്രം വിശ്വനാഥ്.

വിജയരാഘവന്‍, ജഗതി ശ്രീകുമാര്‍, ഇന്നസന്‍റ്, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, കോട്ടയം നസീര്‍, ബാല, അനൂപ് ചന്ദ്രന്‍, ബിജു കുട്ടന്‍, സോന, മരിയ, ശോഭാ മോഹന്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ബുള്ളറ്റില്‍ അഭിനയിക്കുന്നു.

ബുള്ളറ്റ് ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക