ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ‘പാവാട’ എന്ന ചിത്രത്തില്‍ നിന്ന് ശോഭന പിന്‍മാറിയതായി റിപ്പോര്‍ട്ട്. കഥാഗതിയില്‍ തൃപ്തി വരാത്തതിനാല്‍ ശോഭന ഈ പ്രൊജക്ട് വേണ്ടെന്നുവയ്ക്കുകയായിരുന്നു എന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. പൃഥ്വിരാജും അനൂപ് മേനോനും നായകന്‍മാരാകുന്ന ചിത്രത്തില്‍ ആശാ ശരത് നായികയാകുമെന്നാണ് ഏറ്റവും പുതിയ വിവരം.
പൃഥ്വിരാജും ശോഭനയും ഒന്നിക്കുന്ന പ്രൊജക്ട് എന്ന നിലയില്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു പാവാട. വ്യത്യസ്തമായ പേരുംകൂടിയായപ്പോള്‍ ആകാംക്ഷ വര്‍ദ്ധിച്ചു. എന്നാല്‍ ഇപ്പോള്‍ ശോഭന പ്രൊജക്ട് വേണ്ടെന്നുവച്ചിരിക്കുന്നു. മറ്റൊരു റിപ്പോര്‍ട്ട് അനുസരിച്ച്, ‘പാവാട’ എന്ന പേരും മാറിയേക്കും.