മോഹന്‍ലാലിനെ വെട്ടി ദിലീപ് സായിബാബ, പ്രതിഫലം 7 കോടി!
ചൊവ്വ, 5 ജൂണ്‍ 2012 (19:23 IST)
PRO
മോഹന്‍ലാല്‍ സത്യസായി ബാബയായി അഭിനയിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ വാരം മലയാളത്തിലെ മാധ്യമങ്ങളെല്ലാം ആഘോഷിച്ചു. എന്നാല്‍ ഈ പ്രൊജക്ടില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറിയിരിക്കുകയാണ് എന്നതാണ് പുതിയ ന്യൂസ്. മോഹന്‍ലാലിന് പകരം ദിലീപിനെയാണ് ബാബയാകാന്‍ പരിഗണിക്കുന്നത്. ഈ വേഷം ചെയ്യാന്‍ ദിലീപിന് നിര്‍മ്മാതാക്കള്‍ ഏഴുകോടി രൂപ വാഗ്ദാനം ചെയ്തു.
ദിലീപ് പൂര്‍ണമായും സമ്മതം മൂളിയിട്ടില്ല. പ്രൊജക്ടിനെപ്പറ്റി കൂടുതല്‍ പഠിച്ചതിന് ശേഷമേ ദിലീപ് ‘യെസ്’ പറയൂ. ദിലീപിന്റെ സമ്മതം ലഭിച്ചാല്‍ ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കാനാണ് പരിപാടി. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി ചിത്രീകരിക്കുന്ന സിനിമയ്ക്ക് ‘ബാബ സത്യസായി’ എന്നാണ് പേര്. തെലുങ്കിലെ സൂപ്പര്‍ ഡയറക്ടര്‍ കോടിരാമകൃഷ്ണയാണ് ‘ബാബ സത്യസായി’ സംവിധാനം ചെയ്യുന്നത്.
മോഹന്‍ലാല്‍ ഈ സിനിമയില്‍ നിന്ന് പുറത്തുപോയതെങ്ങനെ എന്നതിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. പ്രതിഫലത്തര്‍ക്കമാണ് മോഹന്‍ലാലിനെ മാറ്റാന്‍ കാരണമെന്ന് സൂചനയുണ്ട്.
ഈ ചിത്രത്തില്‍ സത്യസായി ബാബയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് രതിനിര്‍വേദത്തിലെ നായകനായ ശ്രീജിത് വിജയ് ആണ്.
തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി നൂറിലധികം സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള കോടിരാമകൃഷ്ണ ഒടുവില്‍ സംവിധാനം ചെയ്ത ‘അരുന്ധതി’ തെന്നിന്ത്യയിലാകെ ബ്ലോക്ബസ്റ്റര്‍ വിജയം നേടി.