മുന്തിരിവള്ളികളും 100 കോടിയിലേക്ക്; 4 ദിവസം കൊണ്ട് 10 കോടി കടന്ന് ലാലേട്ടൻ മാജിക് !

തിങ്കള്‍, 23 ജനുവരി 2017 (17:38 IST)
മറ്റൊരു പുലിമുരുകൻ സംഭവിക്കുകയാണോ? മോഹൻലാലിൻറെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ നാലുദിവസം കൊണ്ട് 10 കോടിക്ക് മേൽ കളക്ഷൻ നേടി ചരിത്ര വിജയത്തിലേക്ക് നീങ്ങുകയാണ്. അടുത്ത 100 കോടി ക്ലബ് ചിത്രമായി ഇതുമാറിയേക്കുമെന്നാണ് സൂചന. ദിവസംതോറും കളക്ഷനിൽ വൻ വർദ്ധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ രീതിയിൽ മുന്നേറിയാൽ 40 ദിവസത്തിനുള്ളിൽ മുന്തിരിവള്ളി 100 കോടി കളക്ഷനിലെത്തുമെന്നാണ് വിവരം.
 
പുലിമുരുകനും തോപ്പിൽ ജോപ്പനും ഒരുമിച്ച് റിലീസായ സാഹചര്യമാണ് ഇപ്പോൾ ആവർത്തിക്കുന്നത്. മമ്മൂട്ടിക്ക് പകരം ദുൽക്കർ സൽമാനാണ് ഇത്തവണ മോഹൻലാലിൻറെ എതിരാളി. ദുൽക്കറിൻറെ 'ജോമോൻറെ സുവിശേഷങ്ങൾ' സമ്മിശ്രപ്രതികരണമാണ് നേടുന്നത്.
 
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ കുടുംബപ്രേക്ഷകർ ഏറ്റെടുത്തതോടെയാണ് മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയിരിക്കുന്നത്. ഈ സിനിമയുടെ മഹാവിജയത്തോടെ എതിരാളികളില്ലാത്ത താരമായി മോഹൻലാൽ മാറുകയാണ്.

വെബ്ദുനിയ വായിക്കുക