മീന മടങ്ങിവരുന്നു; വിവാഹം പരാജയം

ബുധന്‍, 30 ജൂണ്‍ 2010 (17:05 IST)
PRO
ദക്ഷിണേന്ത്യയിലെ സൂപ്പര്‍ നായികയായിരുന്ന മീന സിനിമയിലേക്ക് മടങ്ങിവരികയാണ്. ഒരു മലയാള ചിത്രത്തിലൂടെയാകും ഇവര്‍ തിരിച്ചെത്തുന്നതെന്ന് സൂചന. അതേസമയം, മീന വിവാഹമോചനത്തിനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭര്‍ത്താവുമായി ഇപ്പോള്‍ പിരിഞ്ഞുകഴിയുന്ന മീന മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ്.

മീനയുടെ അഭിനയമോഹം തന്നെയാണ് വിവാഹജീവിതം തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. മീന വീണ്ടും അഭിനയിക്കുന്നതിനോട് ഭര്‍ത്താവ് വിദ്യാസാഗറിനും വീട്ടുകാര്‍ക്കും എതിര്‍പ്പായിരുന്നത്രേ. എന്നാല്‍ വീണ്ടും അഭിനയിക്കണമെന്ന നിലപാടില്‍ ഉറച്ചുനിന്ന മീനയ്ക്ക് ഭര്‍ത്താവില്‍ നിന്ന് പലതവണ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നതായും വാര്‍ത്തകളുണ്ട്.

തുടര്‍ന്ന് വിവാഹജീവിതം അവസാനിപ്പിക്കാന്‍ മീന തീരുമാനമെടുക്കുകയായിരുന്നു. മൂന്നുമാസമായി ഇവര്‍ ഒറ്റയ്ക്കാണ് താമസം. വിവാഹമോചനത്തിന് കേസ് കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് മീന. ഇവര്‍ പിരിയാന്‍ തീരുമാനിച്ചതറിഞ്ഞ് ഒത്തുതീര്‍പ്പ് ശ്രമങ്ങളും നടക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂലൈ 12നാണ് മീനയും സോഫ്റ്റുവെയര്‍ എഞ്ചിനീയറായ വിദ്യാസാഗറും വിവാഹിതരായത്. വിവാഹശേഷം ബാംഗ്ലൂരിലായിരുന്നു താമസം.

വെബ്ദുനിയ വായിക്കുക