മോഹന്‍ലാലിന്റെ പുതിയ ചിത്രം മിസ്റ്റര്‍ ഫ്രോഡ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. നിര്‍മ്മാതാവ് എ വി അനൂപിന് ചിത്രം ലാഭം നേടിക്കൊടുക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മാത്രമല്ല, ഈ സിനിമ തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുകയാണ്.
പുതിയ വാര്‍ത്ത, ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലും മോഹന്‍ലാല്‍ തന്നെ നായകനാവുന്നു എന്നതാണ്. മിസ്റ്റര്‍ ഫ്രോഡില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഇതൊരു കുടുംബചിത്രമായിരിക്കുമെന്നും സൂചനയുണ്ട്.