മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് ഒന്നിക്കുന്നു!
തിങ്കള്‍, 26 ഓഗസ്റ്റ് 2013 (17:45 IST)
PRO
മമ്മൂട്ടിയും സുരേഷ് ഗോപിയും ജയറാമും ദിലീപും ‘ട്വന്‍റി20’ എന്ന ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചതാണ്. ആ സിനിമയുടെ വന്‍ വിജയത്തിന് ശേഷം പിന്നീട് മള്‍ട്ടിസ്റ്റാര്‍ സിനിമകളുടെ കുത്തൊഴുക്കായിരുന്നു. ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ പരാജയപ്പെട്ടതോടെ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളുടെ എണ്ണം കുറഞ്ഞു. താരബാഹുല്യമല്ല, കാമ്പുള്ള കഥയാണ് സിനിമ ഹിറ്റാക്കുന്നതെന്ന തിരിച്ചറിവ് സിനിമാസ്രഷ്ടാക്കള്‍ക്ക് ഉണ്ടായിക്കണണം.
മാത്രമല്ല, ന്യൂജനറേഷന്‍ സിനിമകള്‍ അടിച്ചുപൊളിക്കുന്ന കാലത്ത് മള്‍ട്ടിസ്റ്റാര്‍ സിനിമകള്‍ക്കൊന്നും സാധ്യതയില്ലെന്ന് കരുതിയാകണം ജോഷിയല്ലാതെ മറ്റ് സംവിധായകരൊന്നും അതിന് ശ്രമിക്കുന്നില്ല.
എന്തായാലും മമ്മൂട്ടിയും സുരേഷ്ഗോപിയും ജയറാമും ദിലീപും അഭിനയിച്ച സിനിമകള്‍ ഒന്നിച്ചെത്തുകയാണ് ഈ ഓണക്കാലത്ത്. അതിന്‍റെ വിശേഷങ്ങള്‍ അടുത്ത പേജില്‍ വായിക്കുക.
അടുത്ത പേജില്‍ - ദിലീപ് തന്നെ ശ്രദ്ധാകേന്ദ്രം!
PRO
ദിലീപ് - ജോസ് തോമസ് ചിത്രം ‘ശൃംഗാരവേലന്‍’ ഇത്തവണത്തെ ഓണത്തിന്‍റെ ഏറ്റവും ഹോട്ട് പ്രോപ്പര്‍ട്ടിയാണ്. ‘മായാമോഹിനി’ ടീം വീണ്ടും എത്തുന്നു എന്നതുതന്നെ ഏറ്റവും വലിയ പ്രത്യേകത. ലാല്‍, ബാബുരാജ്, നെടുമുടി വേണു, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് താരങ്ങള്‍. വേദികയാണ് നായിക. തിരക്കഥ ഉദയ്കൃഷ്ണ - സിബി കെ തോമസ്.
അടുത്ത പേജില്‍ - ‘സമ്മര്‍ ഇന്‍ ബേത്‌ലഹേം’ വീണ്ടും!
PRO
ജോഷി സംവിധാനം ചെയ്യുന്ന ‘സലാം കാശ്മീര്‍’ വലിയ പ്രതീക്ഷയുണര്‍ത്തിയാണ് ഓണക്കാലത്ത് പ്രദര്‍ശനത്തിനെത്തുന്നത്. സുരേഷ്ഗോപിയും ജയറാമുമാണ് നായകന്‍മാര്‍. ‘സമ്മര്‍ ഇന്‍ ബേത്‌ലഹേം’ എന്ന മെഗാഹിറ്റിന് ശേഷം സുരേഷ്ഗോപി - ജയറാം ടീം വീണ്ടും എത്തുകയാണ്. സേതു തിരക്കഥയെഴുതുന്ന സിനിമ വര്‍ണചിത്ര സുബൈറാണ് നിര്‍മ്മിക്കുന്നത്.
അടുത്ത പേജില്‍ - മമ്മൂട്ടിയുടെ കോമഡി എന്‍റര്‍ടെയ്നര്‍
PRO
മമ്മൂട്ടി നായകനാകുന്ന മുഴുനീള കോമഡിച്ചിത്രം ‘ദൈവത്തിന്‍റെ സ്വന്തം ക്ലീസ്റ്റസ്’ ഓണക്കാലത്ത് തിയേറ്ററുകള്‍ ജനസമുദ്രമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെന്നി പി നായരമ്പലം തിരക്കഥ രചിച്ചിരിക്കുന്ന ഈ സിനിമയില്‍ മമ്മൂട്ടിയുടെ ഗെറ്റപ്പാണ് ഹൈലൈറ്റ്. ഒരു നാടകനടന്‍റെ വേഷത്തിലാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്.