മമ്മൂട്ടിയുടെ നായികയായി നയന്‍‌താര മടങ്ങിയെത്തുമോ?

തിങ്കള്‍, 18 നവം‌ബര്‍ 2013 (16:37 IST)
PRO
ഇന്ന് തെന്നിന്ത്യന്‍ താരറാണി നയന്‍‌താരയുടെ ജന്‍‌മദിനമാണ്. കേരളത്തില്‍ കൊച്ചിയിലെ വീട്ടിലാണ് നയന്‍‌താര ജന്‍‌മദിനം ആഘോഷിക്കുന്നത്. വീട് നിറയെ പൂക്കളും കേക്കുകളും വച്ച് അതിഗംഭീര ജന്‍‌മദിന സമ്മാനങ്ങള്‍ മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് നയന്‍‌താരയ്ക്ക് നല്‍കിയതായാണ് വിവരം.

തന്‍റെ രണ്ടാം വരവും ഗംഭീരമാക്കുന്ന നയന്‍‌സിനെയാണ് ഇപ്പോള്‍ കാണാനാകുന്നത്. വലിയ ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്ന നയന്‍‌താര തമിഴില്‍ ചെയ്തത് രണ്ട് ചിത്രങ്ങള്‍. രാജാറാണിയും ആരംഭവും. രണ്ടും മെഗാഹിറ്റുകള്‍.

തമിഴിലും തെലുങ്കിലും വമ്പന്‍ പ്രൊജക്ടുകളിലാണ് നയന്‍സ് ഇനി അഭിനയിക്കുന്നത്. ഇതിനിടെ സ്വാഭാവികമായി ഉയരുന്ന ഒരു ചോദ്യമുണ്ട്. നയന്‍‌താര ഇനി മലയാളത്തില്‍ അഭിനയിക്കുമോ?

മമ്മൂട്ടിയുടെ നായികയായി നയന്‍‌സ് മലയാളത്തിലേക്ക് മടങ്ങിയെത്തുമെന്ന് വാര്‍ത്തകള്‍ പരക്കുന്നുണ്ട്. എന്നാല്‍ നയന്‍സ് ഇതുസംബന്ധിച്ച് ഒരു സ്ഥിരീകരണവും നല്‍കിയിട്ടില്ല.

വെബ്ദുനിയ വായിക്കുക