ഓണം വീട്ടുകാര്‍ക്ക് ഒപ്പമിരുന്ന് സമൃദ്ധമായ സദ്യകഴിക്കാനുള്ള അവസരമാണ് എല്ലാവര്‍ക്കും എന്നാല്‍ കലാഭവന്‍ മണിക്ക് അതുമാത്രമല്ല ഓണം.
വിയ്യൂര്‍ സെന്‍ട്രല്‍ജയിലില്‍ തടവുകാര്‍ക്ക് ഒപ്പമാണ് കലാഭവന്‍ മണി ഓണം ആഘോഷിച്ചത്. ജന്മനാടായ ചാലക്കുടിയില്‍ കൂട്ടുകാര്‍ക്ക് ഒപ്പം ഓണപരിപാടികള്‍ ആഘോഷമാക്കിയതിന് ശേഷമാണ് മണി ജയിലില്‍ എത്തിയത്.
കുടുംബങ്ങളില്‍ നിന്ന് അകന്ന് തടവറയില്‍ ഓണം ആഘോഷിക്കുന്നവര്‍ക്ക് മുന്നില്‍ കലഭവന്‍ മണി തന്‍റെ കുട്ടിക്കാലത്തെ അനുഭവങ്ങള്‍ പങ്കുവച്ചു. ഓണത്തിന് പുത്തന്‍ ഷര്‍ട്ടിന് വേണ്ടി കൊതിച്ചതും, അമ്മ കൂലിപണിക്ക് പോകുന്ന വീട്ടില്‍ നിന്നും കിട്ടിയ ഷര്‍ട്ടുമിട്ട് ഓണം കൂടിയതും എല്ലാം മണി ഓര്‍ത്തു.
അന്തേവാസികള്‍ക്ക് വേണ്ടി നാടന്‍ പാട്ടുപാടി ഒപ്പം നൃത്തം വയ്‌ക്കാനും മണി തയ്യാറായി. ഒരു തടവു പുള്ളി മണിയെ കുറിച്ച് കവിത എഴുതി ചെല്ലിയത് താരത്തിന്‍റെ കണ്ണു നനയിച്ചു.
അര്‍ത്ഥപൂര്‍ണ്ണമായ ഓണാഘോഷത്തില്‍ പങ്കെടുത്ത സംതൃപ്‌തിയോടെ മണി ജയിലില്‍ നിന്നും മടങ്ങി.