പൃഥ്വിരാജിന്‍റെ വിമാനം ഉടന്‍ പറക്കും, മൊയ്തീനും സെല്ലുലോയ്ഡും പോലെ മറ്റൊരു വിസ്മയം!

ബുധന്‍, 3 ഫെബ്രുവരി 2016 (17:04 IST)
സ്വയം വിമാനങ്ങള്‍ നിര്‍മ്മിച്ച് പറപ്പിച്ച ഭിന്നശേഷിക്കാരനായ തൊടുപുഴക്കാരന്‍ സജി തോമസ് ആയി പൃഥ്വിരാജ് അഭിനയിക്കുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് പ്രദീപ് എം നായര്‍. ‘വിമാനം’ എന്ന സിനിമയുടെ ആദ്യലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഓഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് ഡേറ്റ് തീരുമാനിച്ചിട്ടില്ല.
 
വൈകല്യങ്ങള്‍ മറികടന്ന് ജീവിതവിജയം സ്വന്തമാക്കിയ ഒമ്പത് ഹീറോകളെ അടുത്തിടെ ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ ഡിസ്കവറി ചാനലിലെ തന്‍റെ പരിപാടിയിലൂടെ അവതരിപ്പിച്ചിരുന്നു. അതിലൊരാള്‍ സജി തോമസായിരുന്നു. സജിയുടെ ത്രസിപ്പിക്കുന്ന ജീവിതമാണ് ഇപ്പോള്‍ പൃഥ്വി സിനിമയാക്കുന്നത്. 
 
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ആകാശദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന ചിത്രമായിരിക്കും വിമാനം. ചിത്രത്തിനായി ഒരു സ്കൈ റൈഡര്‍ മോഡല്‍ വിമാനം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക