പൃഥിയുടെ പ്രശ്നം അമ്മ തീര്‍ത്തു!

തിങ്കള്‍, 21 ജനുവരി 2013 (21:03 IST)
PRO
PRO
നടന്‍ പൃഥ്വിരാജും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍ന്നു. അമ്മ പ്രസിഡന്റ് ഇന്നസെന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തര്‍ക്കം ഒത്തുതീര്‍ന്നത്. രോഗബാധയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഇന്നസെന്റ് ഏറെക്കാലത്തിനുശേഷമാണ് സംഘടനായോഗത്തില്‍ പങ്കെടുത്തത്.
‘രഘുപതി രാഘവ രാജാറാം’ എന്ന സിനിമ പാതിവഴിയില്‍ ഉപേക്ഷിച്ചതിനാണ് പൃഥ്വിരാജിന് നിര്‍മ്മാതാക്കളുടെ സംഘടന വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ സിനിമയുടെ നിര്‍മ്മാതാവ് തനിയ്ക്കും കൂടി സ്വീകാര്യമായ പുതിയ തിരക്കഥയുമായി എത്തിയാല്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് പൃഥ്വിരാജ് ഉറപ്പു നല്‍കി.

പൃഥ്വിരാജും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, അമ്മ’, ഫെഫ്ക പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് മുംബൈ പൊലീസ് എന്ന പൃഥിരാജ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു.

വെബ്ദുനിയ വായിക്കുക