പുലിമുരുകന്‍ അവസാനിക്കുന്നില്ല, ജോഷിയും മോഹന്‍ലാലും ഒന്നിക്കുന്നു!

തിങ്കള്‍, 6 ഫെബ്രുവരി 2017 (20:27 IST)
മോഹന്‍ലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നു. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ ഒരു വമ്പന്‍ കൊമേഴ്സ്യല്‍ എന്‍റര്‍ടെയ്നറിനായാണ് മോഹന്‍ലാലും ജോഷിയും ശ്രമിക്കുന്നത്. പുലിമുരുകന്‍ നിര്‍മ്മിച്ച ടോമിച്ചന്‍ മുളകുപ്പാടമാണ് ഈ സിനിമയും നിര്‍മ്മിക്കുന്നത്.
 
സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളും തകര്‍പ്പന്‍ കോമഡിയുമൊക്കെയുള്ള ഒരു തിരക്കഥയാണ് മോഹന്‍ലാല്‍ - ജോഷി ചിത്രത്തിനായി ഉദയ്കൃഷ്ണ എഴുതുന്നത്. ട്വന്‍റി 20, ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ - ജോഷി - ഉദയ്കൃഷ്ണ ടീം ഒന്നിക്കുന്നു എന്നതുകൊണ്ടുതന്നെ പ്രതീക്ഷകള്‍ ഏറെയാണ്.
 
മോഹന്‍ലാലിനെ നായകനാക്കി ലൈലാ ഓ ലൈലാ എന്ന പരാജയചിത്രം ചെയ്തതിന് ശേഷം സിനിമയില്‍ നിന്ന് അകന്നുനില്‍ക്കുകയാണ് ജോഷി. ഈ പ്രൊജക്ടിലൂടെ മലയാളത്തിന്‍റെ എക്കാലത്തെയും വലിയ സംവിധായകന്‍റെ വമ്പന്‍ തിരിച്ചുവരവ് സംഭവിക്കുമെന്ന് പ്രത്യാശിക്കാം.

വെബ്ദുനിയ വായിക്കുക