ദുല്‍ക്കറിന്‍റെ മത്സരം പൃഥ്വിയോടും നിവിന്‍ പോളിയോടുമാണ്, മമ്മൂട്ടിയോടും മോഹന്‍ലാലിനോടുമല്ല!

തിങ്കള്‍, 11 ജനുവരി 2016 (18:24 IST)
കഴിഞ്ഞ വര്‍ഷത്തെ വമ്പന്‍ ഹിറ്റുകളില്‍ നായകന്‍‌മാര്‍ മമ്മൂട്ടിയും മോഹന്‍ലാലും ആയിരുന്നില്ല. അവര്‍ അഭിനയിച്ച സിനിമകളും നന്നായി സ്വീകരിക്കപ്പെട്ടെങ്കിലും യുവതാരങ്ങള്‍ അഭിനയിച്ച സിനിമകളാണ് ബോക്സോഫീസില്‍ കോടികള്‍ വാരിയത്.
 
പ്രധാനമായും നിവിന്‍ പോളിയുടെ ‘പ്രേമം’, പൃഥ്വിരാജിന്‍റെ ‘എന്ന് നിന്‍റെ മൊയ്തീന്‍’, ദുല്‍ക്കര്‍ സല്‍മാന്‍റെ ‘ചാര്‍ലി’ എന്നിവ. തമിഴില്‍ രജനികാന്തും കമല്‍ഹാസനും എന്നതുപോലെ ഇവിടെ മോഹന്‍ലാലും മമ്മൂട്ടിയും മാറിക്കഴിഞ്ഞു. അവിടത്തെ അജിത്തിനെയും വിജയെയും സൂര്യയെയും പോലെ ഇവിടെ പൃഥ്വിയും ദുല്‍ക്കറും നിവിന്‍ പോളിയും. 
 
ദുല്‍ക്കര്‍ സല്‍മാന്‍റെ ചാര്‍ലി റിലീസായി 17 ദിവസങ്ങള്‍ കൊണ്ട് കളക്‍ട് ചെയ്തത് 15.17 കോടി രൂപയാണ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയുമൊക്കെ ഹിറ്റ് സിനിമകള്‍ക്ക് ലഭിക്കുന്നതുപോലെയുള്ള സ്വീകരണം ഈ യുവതാരങ്ങള്‍ക്കും ലഭിക്കുന്നു.
 
ചാര്‍ലി അതിന്‍റെ കുതിപ്പ് തുടരുകയാണ്. ഈ നിലയില്‍ പോയാല്‍ ചിത്രം അമ്പതുകോടി ക്ലബും കടന്ന് മുന്നേറുമെന്ന് ഉറപ്പ്. നിവിനും ദുല്‍ക്കറും പൃഥ്വിയും തമ്മിലുള്ള ഈ മത്സരം മലയാളം ഇന്‍ഡസ്ട്രിക്ക് എന്തായാലും ഗുണം ചെയ്യും. എല്ലാ വര്‍ഷവും ഇവര്‍ ഈ വിജയം ആവര്‍ത്തിച്ചാല്‍ മലയാള സിനിമ നഷ്ടക്കണക്കുകള്‍ നിരത്താതെ വര്‍ഷാവര്‍ഷം ലാഭത്തിന്‍റെ കഥ മാത്രം പറയും.

വെബ്ദുനിയ വായിക്കുക