ദിലീപ് പറയുന്നത് പച്ചക്കള്ളം, ആരും വിശ്വസിക്കരുത്!

വ്യാഴം, 11 ഫെബ്രുവരി 2016 (15:43 IST)
ദിലീപ് ചിത്രം കിംഗ്‌ലയര്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ മാസം 20ന് ചിത്രീകരണം പൂര്‍ത്തിയാകും. മാര്‍ച്ച് 26നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
 
സിദ്ദിക്ക്-ലാല്‍ ടീം വീണ്ടും ഒന്നിക്കുന്നു എന്നതുതന്നെയാണ് ഈ പ്രൊജക്ടിന്‍റെ ഏറ്റവും വലിയ പ്രത്യേകത. സിദ്ദിക്കിന്‍റെ തിരക്കഥയില്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
സത്യനാരായണന്‍ എന്നാണ് ചിത്രത്തില്‍ ദിലീപിന്‍റെ പേര്. എന്നാല്‍ നുണ മാത്രമേ ഈ കഥാപാത്രം പറയുകയുള്ളൂ. ഒരു നുണയില്‍ നിന്ന് മറ്റൊരു നുണ സൃഷ്ടിച്ച് മുന്നോട്ടുപോകാനും അതെല്ലാം ആരെയും പറഞ്ഞ് വിശ്വസിപ്പിക്കാനും കേമനാണ് സത്യനാരായണന്‍. രാജനുണയനായ സത്യനാരായണന്‍റെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി എത്തുമ്പോള്‍ കഥ വഴിത്തിരിവിലെത്തുന്നു.
 
പ്രേമത്തിലൂടെ പ്രശസ്തയായ മഡോണയാണ് ചിത്രത്തിലെ നായിക. മുംബൈ പ്രധാന ലൊക്കേഷനാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് വാളക്കുഴി ഫിലിംസാണ്. ദിലീപ് തന്നെ ചിത്രം വിതരണം ചെയ്യും.

വെബ്ദുനിയ വായിക്കുക