അജിത് - ഗൌതം വാസുദേവ് മേനോന് ടീമിന്റെ 'യെന്നൈ അറിന്താല്‍' പൊങ്കല്‍ റിലീസാണ്. ഇത് ഒരു സൂപ്പര്‍ ആക്ഷന്‍ ത്രില്ലറായിരിക്കും എന്നാണ് തമിഴ് സിനിമാലോകത്തിന്റെ വിലയിരുത്തല്‍. മറ്റൊരു 'വേട്ടൈയാട് വിളൈയാട്' ആയിരിക്കും ഈ സിനിമയെന്ന് ചില തമിഴ് മാഗസിനുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജനുവരി 14ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചനകള്‍. നവംബര്‍ അവസാനം യെന്നൈ അറിന്താലിന്റെ ടീസര്‍ ലോഞ്ചും മ്യൂസിക് ലോഞ്ചും ഉണ്ടാകും. മൂന്ന് ലുക്കുകളാണ് അജിത്തിന് ഈ സിനിമയില്‍ ഉണ്ടായിരിക്കുക.
അടുത്തിടെയാണ് സിനിമയുടെ ക്ലൈമാക്സ് ഷൂട്ടിംഗ് ചെന്നൈയില്‍ നടന്നത്. ഒന്നോ രണ്ടോ ഡാന്‍സ് സീക്വന്‍സുകളും ചില പ്രധാന ടോക്കി പോര്ഷനുകളുമാണ് ഇനി ചിത്രീകരിക്കാനുള്ളത്. നവംബര്‍ അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാകും.
അജിത്തിന്റെ 25, 30, 40 പ്രായങ്ങളിലുള്ള ലുക്കുകള്‍ ചിത്രത്തിലുണ്ടാകും. അനുഷ്ക ഷെട്ടിയും ത്രിഷയുമാണ് ചിത്രത്തിലെ നായികമാര്‍. ഹാരിസ് ജയരാജാണ് സംഗീതം.