'പ്രേമം’ അതിര്‍ത്തി കടക്കുകയാണ്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് റീമേക്കുകള്‍ക്കായി ചര്‍ച്ചകള്‍ ഊര്‍ജ്ജിതമായി. അല്‍ഫോണ്‍സ് പുത്രന് തന്നെ തമിഴ് പ്രേമം ചെയ്യണമെന്നാണ് തമിഴ് നിര്‍മ്മാതാക്കളുടെ ആവശ്യം എന്നറിയുന്നു. എന്നാല്‍ തമിഴ് റീമേക്ക് സംവിധാനം ചെയ്യുന്നതിന് അല്ഫോണ്സിന് താല്‍പ്പര്യമില്ലെന്നാണ് സൂചന.
‘പ്രേമം’ ഒരു പക്കാ മലയാള ചിത്രമാണ്. കേരളത്തിലെ കാമ്പസുകളിലും സ്കൂളിലുമുള്ള സംഭവങ്ങളാണ് ചിത്രത്തെ രസകരമാക്കുന്നത്. എന്നാല്‍ അത് തമിഴിലേക്കോ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോല്‍ ഈ സൌന്ദര്യവും സ്വാഭാവികതയും ലഭിക്കില്ലെന്ന അഭിപ്രായം അല്‍ഫോണ്‍സ് പുത്രനുണ്ടെന്നാണ് സൂചന. അതേസമയം, തമിഴിലും മലയാളത്തിലും ഒരേസമയം പറയാവുന്ന കഥയായിരുന്നു ‘നേരം’.