'ജീവിതത്തില്‍ അപൂര്‍വമായി മാത്രമേ അംഗീകാരങ്ങള്‍ കിട്ടിയിട്ടുള്ളൂ'; നടന്‍ സൈജുകുറുപ്പ് പറയുന്നു

കെ ആര്‍ അനൂപ്

ശനി, 29 ജനുവരി 2022 (10:20 IST)
നായകനായും സഹനടനായുമൊക്കെമലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയമാണ് സൈജുകുറുപ്പിന് ഇപ്പോള്‍. എന്നാല്‍ തന്റെ ജീവിതത്തില്‍ തനിക്ക് വളരെ അപൂര്‍വമായി മാത്രമേ അംഗീകാരങ്ങള്‍ കിട്ടിയിട്ടുള്ളൂവെന്ന് നടന്‍ പറയുന്നു.
 
അതിനുള്ള കാരണവും സൈജു വെളിപ്പെടുത്തുന്നു.ഞാന്‍ പഠനത്തില്‍ വലിയ മിടുക്കാനൊന്നും ആയിരുന്നില്ല. ആവശ്യത്തിന് പഠിക്കും. എന്റെ ചേച്ചി ഒസ്‌പോര്‍ട്‌സില്‍ ഉണ്ടായിരുന്നു. അംഗീകാരം കിട്ടണമെങ്കില്‍ നമ്മള്‍ വല്ലതും ചെയ്യണ്ടേ എന്നാണ് നടന്‍ ചോദിക്കുന്നത്.ഒരു സിനിമാതാരമാകും എന്നത് എന്റെ വിദൂരസ്വപ്നത്തില്‍ പോലും ഇല്ലായിരുന്നുവെന്ന് നടന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍