ചോക്ലേറ്റും സീനിയേഴ്സും പോലെ - മെയില്‍ നഴ്സ്!

വ്യാഴം, 23 ജനുവരി 2014 (15:18 IST)
PRO
ചോക്ലേറ്റ് എന്ന സിനിമയുടെ കഥ പ്രത്യേകതയുള്ളതായിരുന്നു. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഒരു കോളജില്‍ ഒരു ആണ്‍കുട്ടി പഠിക്കാനെത്തുന്നതായിരുന്നു ആ സിനിമയുടെ പ്രമേയത്തിന്‍റെ സവിശേഷത.

നാല്‍പ്പതിനടുത്ത് പ്രായമുള്ള മൂന്നുപേര്‍ കോളജില്‍ പഠിക്കാന്‍ ചേരുന്നതായിരുന്നു സീനിയേഴ്സ് എന്ന ചിത്രത്തിന്‍റെ കഥ. ഈ സിനിമകളെല്ലാം രചിച്ചത് സച്ചി - സേതു ടീമാണ്.

സച്ചി - സേതു ടീമിലെ സേതു ഇത്തരത്തില്‍ പ്രത്യേകതയുള്ള മറ്റൊരു ചിത്രവുമായി വരികയാണ്. ‘മെയില്‍ നഴ്സ്’ എന്നാണ് സിനിമയ്ക്ക് പേര്.

ഈ പ്രൊജക്ടിന്‍റെ വിശദാംശങ്ങള്‍ അടുത്ത പേജില്‍ വായിക്കുക.

അടുത്ത പേജില്‍ - മായാമോഹിനിയും ശൃംഗാരവേലനും മറക്കേണ്ട!

PRO
മെഗാഹിറ്റ് സിനിമകളായിരുന്നു മായാമോഹിനിയും ശൃംഗാരവേലനും. ഈ സിനിമകളുടെ സംവിധായകന്‍ ജോസ് തോമസ് ആണ് ‘മെയില്‍ നഴ്സ്’ എന്ന സിനിമയുടെ സംവിധായകന്‍.

മായാമോഹിനിയിലും ശൃംഗാരവേലനിലും ദിലീപായിരുന്നു നായകനെങ്കില്‍ മെയില്‍ നഴ്സില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. ഒരു ആശുപത്രിയിലെ 18 നഴ്സുമാരില്‍ ഏക മെയില്‍ നഴ്സിനെയാണ് ചാക്കോച്ചന്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്.

ഗായകനാകാനായിരുന്നു ഈ കഥാപാത്രത്തിന്‍റെ മോഹം. എന്നാല്‍ വിധി അവനെ മെയില്‍ നഴ്സാക്കി. തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളാണ് കഥയുടെ ജീവന്‍.

വെബ്ദുനിയ വായിക്കുക