കൊങ്കണ പാര്‍ട്ടികളിലെ സജീവ സാന്നിധ്യമാണ്. പാര്‍ട്ടികള്‍ തന്നെയാണ് ഈ ‘ഓംകാര’ സുന്ദരിക്ക് ആശ്വാസവും. പാര്‍ട്ടി കൂടാനുള്ള സൌകര്യത്തിന് ഇവര്‍ കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് താമസം മാറ്റി!
എനിക്ക് പാര്‍ട്ടി വളരെ ഇഷ്ടമാണ്.പക്ഷേ ഇത് വീട്ടില്‍ വച്ച് തന്നെ നടത്തുന്നതാണ് ഏറെ താല്‍പര്യം. ചില ദിവസങ്ങളില്‍ രാവിലെ തന്നെ സുഹൃത്തുക്കളുമൊത്തുള്ള പാര്‍ട്ടി തുടങ്ങും-കൊങ്കണ പറയുന്നു.
ഇപ്പോള്‍ മുംബൈയില്‍ വാടക വീട്ടില്‍ താമസിക്കുന്ന കൊങ്കണയ്ക്ക് സ്വന്തമായി വീട് വാങ്ങുന്നതിനെ കുറിച്ച് ഓര്‍ക്കുന്നത് തന്നെ ഭയമാണത്രേ! എന്നാല്‍ ഇതൊന്നും തന്നെ ഒന്നില്‍ നിന്നും പിന്തിരിപ്പിക്കില്ല എന്നും ബോളിവുഡ് പാര്‍ട്ടി റാണി പറയുന്നു- പാര്‍ട്ടിയെങ്കില്‍ പാര്‍ട്ടി, പ്രതിഷേധ പ്രകടനം നടത്താനാണെങ്കില്‍ അങ്ങനെ...ഇഷ്ടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തില്ല എന്നാണ് കൊങ്കണയുടെ തീരുമാനം.
ക്യാമറയ്ക്ക് മുന്നിലും പരുങ്ങാതെ കാര്യങ്ങള്‍ തുറന്നടിക്കുന്ന കൊങ്കണയ്ക്ക് ക്യാമറ പേടിസ്വപ്നമേ ആല്ല. ആരെയെങ്കിലും ചുംബിക്കുകയോ അസാധാരണമായി എന്തെങ്കിലും ചെയ്യുകയോ അല്ലെങ്കില്‍ എന്തിന് പേടിക്കണം എന്നാണ് കൊങ്കണയുടെ ചോദ്യം.