കാവ്യ കുഞ്ഞിപാത്തുമ്മയാകുന്നു

PROPRO
ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മൂഹമ്മദ്‌ ബഷീറിന്‍റെ ‘ന്‍റെ ഉപ്പൂപ്പാക്കൊരാനയുണ്ടാറുന്നു’ സിനിമയാകുന്നു.

ഹെന്‍‌ട്രിക്‌ ഇബ്‌സന്‍റെ ‘മാസ്റ്റര്‍ബില്‍ഡറി’ന്‌ ‘ആകാശഗോപുരം’ എന്ന പേരില്‍ ചലച്ചിത്രാഖ്യാനം നല്‌കിയ കെ പി കുമാരന്‍ ആണ്‌ മലയാളത്തിന്‍റെ ക്ലാസിക്‌ നോവലില്‍ കൈവയ്‌ക്കുന്നത്‌.

മുഖ്യകഥാപാത്രമായ കുഞ്ഞിപാത്തുമ്മയെ അവതരിപ്പിക്കുന്നത്‌ മലയാളത്തിലെ പ്രിയ നടി കാവ്യമാധവന്‍ ആയിരിക്കും എന്നാണ്‌ അറിയുന്നത്‌. താച്ചുമ്മയായി എത്തുന്നത്‌ നടി രേവതി ആയിരിക്കുമെന്നറിയുന്നു.

സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കും. നിസാര്‍ അഹമ്മദ്‌ എന്ന കഥാപാത്രത്തെ നടന്‍ ദിലീപ്‌ അവതരിപ്പിക്കും എന്നും വാര്‍ത്തയുണ്ട്‌.

കേരളത്തിലെ കുട്ടികള്‍ക്ക്‌ പോലും പരിചിതമായ കുഞ്ഞിപാത്തുമ്മയുടെ കഥക്ക്‌ തിരക്കഥ ഒരുക്കുന്നത്‌ സംവിധായകന്‍ തന്നെയാണ്‌. അടുത്തവര്‍ഷം ആദ്യമാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ്‌ ശ്രമം.

‘ന്‍റെ ഉപ്പൂപ്പാക്കൊരാനയുണ്ടായിറുന്നു’ ഇതിനോടകം നാടകവേദികളില്‍ എത്തിയിട്ടുണ്ടുണ്ട്‌. കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നോവല്‍ സിനിമയാക്കാന്‍ നിരവധി ശ്രമങ്ങള്‍ മുമ്പും നടന്നിരുന്നു. എന്നാല്‍ കെ പി കുമാരനാണ്‌ ഒടുവില്‍ അവസരം ലഭിച്ചിരിക്കുന്നത്‌.

വെബ്ദുനിയ വായിക്കുക