ആദ്യം അമിതാഭ് ബച്ചന്‍, പിന്നെ അഭിഷേക്, ഇപ്പോഴിതാ ഐശ്വര്യ റായിയും. ബോളിവുഡിലെ പ്രഥമ കുടുംബത്തിലെ ഗായകരെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. മണിരത്നം ഒരുക്കുന്ന രാവണയില്‍ ഐശ്വര്യ പാടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ആ ചിത്രത്തില്‍ ആയിരിക്കില്ല ഐശ്വര്യയുടെ ആദ്യ പാട്ടെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. രാവണയ്‌ക്ക് വേണ്ടി എ ആര്‍ റഹ്‌മാനായിരുന്നു ഐശ്വര്യയെ ഗായികയാക്കാന്‍ തീരുമാനിച്ചത് എന്നാല്‍ അതിനും മുമ്പേ ഐശ്വര്യയിലെ പാട്ടുകാരിയെ ആസ്വാദകരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ മറ്റുചിലര്‍ രംഗത്തിറങ്ങിയിരിക്കുന്നു.
സംഗീത സംവിധായകരായ വിശാല്‍ - ശേഖര്‍ ജോഡിയാണ് ഐശ്വര്യയെ പാട്ടുപാടിക്കുന്നത്. എന്നാല്‍ ഇത് ഏതു ചിത്രത്തിനുവേണ്ടിയാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് ബ്ലഫ്‌മാസ്റ്ററില്‍ അഭിഷേകിനെക്കൊണ്ട് പാട്ട് പാടിപ്പിച്ച വിശാല്‍ - ശേഖര്‍ സഖ്യം പറയുന്നത്.
ഇപ്പോള്‍ ഞങ്ങള്‍ ഐശ്വര്യയുടെ ശബ്ദത്തില്‍ ഗാനം റെക്കോര്‍ഡ് ചെയ്യുക മാത്രമേ ചെയ്യുന്നുള്ളൂ. ഇത് ഏതു സിനിമയിലാണ് ഉപയോഗിക്കുകയെന്ന് ഇപ്പോള്‍ പറയാനാവില്ല - സംഗീതസംവിധായകര്‍ പറയുന്നു.
ഐശ്വര്യയുടെ മനം മാറുന്നതിനു മുമ്പേ പാട്ട് റെക്കോര്‍ഡ് ചെയ്യാനാണ് ഇപ്പോള്‍ ഇവരുടെ ശ്രമം. എന്തായാലും സൌന്ദര്യം പോലെ തന്നെയാണ് ഐശ്വര്യയുടെ ശബ്ദവുമെന്നാണ് ഇരുവരുടെയും അഭിപ്രായം. അഭിനയം കൊണ്ടും സൌന്ദര്യം കൊണ്ടും ലോകത്തെ കീഴടക്കിയ ആഷ് ഇനി സ്വരമാധുര്യത്തിലൂടെയും പ്രേക്ഷക മനനസ്സ് കീഴടക്കുമോയെന്ന് കാത്തിരുന്ന് കാണാം.