ഈ അമ്മേനേം ഭാര്യേനേം ഒരു വീട്ടില്‍ താമസിപ്പിക്കുന്നവന് സ്പെഷ്യല്‍ ജൂറി പുരസ്കാരമെങ്കിലും കൊടുക്കണം!

ചൊവ്വ, 30 ഓഗസ്റ്റ് 2016 (20:36 IST)
ഈ ഓണക്കാലത്ത് പ്രദര്‍ശനത്തിനെത്തുന്ന സിനിമകളില്‍ സവിശേഷതകള്‍ ഏറെയുള്ളതാണ് ‘ഒരു മുത്തശ്ശി ഗദ’. ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു മുത്തശ്ശിയെ ചുറ്റിപ്പറ്റിയുള്ള രസകരമായ കഥയാണ് പറയുന്നത്.
 
ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവന്നു. വളരെ വ്യത്യസ്തമായ ട്രെയിലറാണ് പുറത്തുവിട്ടിട്ടുള്ളത്. അജു വര്‍ഗ്ഗീസും കെ ടി എസ് പടന്നയിലും ചേര്‍ന്ന് അവതരിപ്പിക്കുന്ന രീതിയിലാണ് ട്രെയിലര്‍.
 
ജൂഡ് ആന്തണി ജോസഫ് തന്നെ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട്, വിജയരാഘവന്‍, ലെന, ധര്‍മ്മജന്‍, കുളപ്പുള്ളി ലീല, മനോജ് ഗിന്നസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കേന്ദ്രകഥാപാത്രമായ മുത്തശ്ശി ഒരു പുതുമുഖമാണ്. 
 
മുകേഷ് ആര്‍ മേത്തയും എ വി അനൂപും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഒരു മുത്തശ്ശി ഗദയുടെ ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളിയാണ്. ഷാന്‍ റഹ്‌മാനാണ് സംഗീതം.

വെബ്ദുനിയ വായിക്കുക