'കഥപറയുമ്പോള്‍' പ്രിയദര്‍ശന്‍ 'ബില്ലുബാര്‍മാറാ'യി റീമേക്ക് ചെയ്യുമ്പോള്‍ നായക വേഷത്തില്‍ എത്തുന്ന ഇര്‍ഫാന്‍ ഖാന്‍ ബോളിവുഡില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു.
ലൈംഗികസാഹസികനായ ഒരു മനുഷ്യന്‍റെ വിക്രിയകള്‍ ബോളിവുഡ് അഭ്രപാളികളില്‍ പകര്‍ത്താന്‍ ഒരുങ്ങുകയാണ് താരം. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമായി ബോളിവുഡില്‍ ഒരുങ്ങുന്ന ‘ദില്‍ കബാഡി’ എന്ന ചിത്രത്തിലാണ് ഇര്‍ഫാന്‍ ഖാന്‍ വ്യത്യസ്‌തമായ വേഷത്തില്‍ എത്തുന്നത്.
സ്‌ത്രീ പുരുഷ ബന്ധത്തിലെ അത്മാര്‍ത്ഥത ഇല്ലായ്‌മയാണ് സിനിമയുടെ പ്രമേയം. പൊതു സമൂഹം നിശ്ചയിച്ച സദാചാര ബോധത്തെ മറികടക്കുന്നവരാണ് സിനിമയിലെ കഥാപാത്രങ്ങള്‍.
വൈകാരികമായി ഒരാള്‍ക്ക് കീഴ്‌പ്പെടുമ്പോള്‍ തന്നെ ശാരീരികമായി മറ്റൊരാളെ തേടുന്ന കഥാപാത്രമാണ് ഇര്‍ഫാന്‍റേത്. തികച്ചും ഒരു രത്യുത്സാഹി എന്നു പറയാം (!).
ചിത്രത്തില്‍ രാഹുല്‍ ബോസും അഭിനയിക്കുന്നു. ‘ദില്‍ കാബഡി’യില്‍ സോഹ അലിഖാന്‍ ഇര്‍ഫാന്‍റെ നായികയാവുമ്പോള്‍ ‘ബില്ലുബാര്‍ബറി’ല്‍ ലാറ ദത്തയാണ് നായിക. ഷാരൂഖ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് ബാദുഷ സൂപ്പര്‍താരമായി തന്നെ അഭിനയിക്കുകയും ചെയ്യുന്നു.