ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടന്‍ മോഹന്‍ലാലാണ്, മമ്മൂട്ടിയല്ല!
ചൊവ്വ, 12 മാര്‍ച്ച് 2013 (21:14 IST)
PRO
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച നടന്‍മാര്‍ ആരൊക്കെ എന്ന് ചോദിച്ചാല്‍ മലയാളികള്‍ക്ക് ഉയര്‍ത്തിക്കാട്ടാന്‍ ഒരുപാട് നടന്‍മാരുണ്ടാകും. മോഹന്‍ലാല്‍, ഭരത്ഗോപി, തിലകന്‍, പി ജെ ആന്‍റണി, നെടുമുടി വേണു, സത്യന്‍, ജഗതി ശ്രീകുമാര്‍, മമ്മൂട്ടി അങ്ങനെയങ്ങനെ. ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് സി എന്‍ എന്‍-ഐ ബി എന്‍ നടത്തിയ സര്‍വെയില്‍ ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടന്‍മാരെ തെരഞ്ഞെടുത്തപ്പോള്‍ മോഹന്‍ലാലിന് മൂന്നാം സ്ഥാനം ലഭിച്ചു.
തെലുങ്കിലെ മഹാനടനായിരുന്ന എന്‍ ടി രാമറാവുവാണ് ഏറ്റവും മികച്ച നടന്‍. കമലഹാസന്‍ രണ്ടാമതെത്തി. മോഹന്‍ലാലാണ് മൂന്നാം സ്ഥാനത്ത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം പലതവണ സ്വന്തമാക്കിയിട്ടുള്ള മമ്മൂട്ടിക്ക് പക്ഷേ ഈ സര്‍വെയിലെ മികച്ച നടന്‍മാരുടെ പട്ടികയില്‍ മുന്‍നിരയില്‍ സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞില്ല.
മികച്ച നടിയായി ഹിന്ദി താരം ശ്രീദേവി ഇടം കണ്ടപ്പോള്‍ മാധുരി ദീക്ഷിത് രണ്ടാമതും സാവിത്രി മൂന്നാമതുമെത്തി. മണിരത്നമാണ് മികച്ച സംവിധായകന്‍. കെ ബാലചന്ദറാണ് രണ്ടാം സ്ഥാനത്ത്. സത്യജിത് റേയ്ക്ക് മൂന്നാം സ്ഥാനം മാത്രമാണ് ലഭിച്ചത്.
മണിരത്നം സംവിധാനം ചെയ്ത ‘നായകന്‍’ ആണ് ഇന്ത്യയിലെ എക്കാലത്തെയും മികച്ച ചിത്രം. രമേഷ് സിപ്പിയുടെ ഷോലെ രണ്ടാമതെത്തി. മലയാള ചിത്രം ‘സ്വയംവരം’ മൂന്നാം സ്ഥാനത്താണ്.
ഇളയരാജയാണ് ഇന്ത്യയിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകന്‍. എ ആര്‍ റഹ്‌മാന്‍ രണ്ടാം സ്ഥാനത്തെത്തി.