അഭിനയവും ജീവിതവും എന്താണെന്ന് തിരിച്ചറിയാന്‍ ഈ മദമിളകിയ മനസ്സുള്ളവര്‍ ഇനി എത്ര ജന്മം ജനിക്കേണ്ടി വരും: വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നവരെ വിമര്‍ശിച്ച് ജോയ് മാത്യു

ബുധന്‍, 22 ജൂണ്‍ 2016 (15:08 IST)
വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നവരെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. തന്റെ ഫേസ്‌ബുക്കില്‍ തെയ്യ വേഷം കെട്ടിയ ചിത്രം കവര്‍ ഫോട്ടോ ആക്കിയതിനെ മതപരമായി കണ്ട് ചിലര്‍ രംഗത്ത് വന്നിരുന്നുയെന്നും അവര്‍ക്കുള്ള മറുപടിയാണ് ഇതെന്നും ജോയ് മാത്യു പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
 
ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: 
 
മലയാളിയുടെ ഹ്യൂമർ സെൻസ്‌ പോലും മതം ഹൈജാക്ക്‌ ചെയ്തു എന്നാണു കഴിഞ്ഞ്‌ ദിവസം ഒരു തെയ്യവേഷം കെട്ടിയതിന്റെ ചിത്രം പോസ്റ്റ്‌ ചെയ്തപ്പോൾ മനസ്സിലായത്‌.
അഭിനയമെന്ത്‌ ജീവിതമെന്ത്‌ അല്ലെങ്കിൽ എത്ര നിസ്സാരമാണു ഇതൊക്കെ എന്നു തിരിച്ചറിയാൻ ഈ മദ(ത്‌)മിളകിയമനസ്സുകൾ തിരിച്ചറീയാൻ ഇവരെക്കെ ഇനി എത്ര
ജന്മം ജനിക്കേണ്ടിവരും ? 
ഇനി ദൈവത്തിന്റെ വേഷം കെട്ട്‌ വേണ്ട ആൾ ദൈവങ്ങളൂടെ ഒരു മാത്രുകയായി നടിച്ചലോ എന്നാലോചിച്ച്പ്പ്പോൾ ഇങ്ങിനെ ഒരു വേഷം കിട്ടി -ഗഫൂർ ഇല്ല്യാസ്‌ സംവിധാനം ചെയ്ത "പരീത്‌ പണ്ടാരി"എന്ന സിനിമയിലെ ഉസ്താദ്‌ ശൈക്ക്‌ അസീസ്‌ -(തങ്ങൾ വാപ്പ എന്നും വിളിക്കും)

 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക