മനോഹര ഗാനവുമായി വിക്രം, 'തങ്കലാന്‍' റിലീസിനായി ആരാധകര്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 12 ഓഗസ്റ്റ് 2024 (21:29 IST)
ചിയാന്‍ വിക്രത്തെ നായകനായി പാ രഞ്ജിത്ത് സംവിധാനം ചെയ്ത 'തങ്കലാന്‍' ഓഗസ്റ്റ് 15 ന് തിയേറ്ററുകളില്‍ എത്തും.ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 
ചിത്രത്തിന്റെ മൂന്നാമത്തെ സിംഗിള്‍ പുറത്ത്.
ജിവി പ്രകാശ് കുമാറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.ആക്ഷന്‍ ഡ്രാമയാണ് തങ്കലാന്‍.
 
വിക്രം, പശുപതി, പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ എന്നിവര്‍ പ്രധാന പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ഓഗസ്റ്റ് 15ന് തിയേറ്ററുകളില്‍ എത്തും.സെന്‍സറിംഗ് പൂര്‍ത്തിയായപ്പോള്‍ യു/എ സര്‍ട്ടിഫിക്കറ്റ് തങ്കലാന് ലഭിച്ചത്. 
 
ജി വി പ്രകാശ്കുമാര്‍ സിനിമയ്ക്കായി സംഗീതം ഒരുക്കുന്നു. കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും സെല്‍വ ആര്‍ കെ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. എസ് എസ് മൂര്‍ത്തി കലാസംവിധാനം നിര്‍വഹിച്ച തങ്കലാനു സംഘട്ടനം ഒരുക്കിയത് സ്റ്റന്നര്‍ സാം ആണ്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍. പിആര്‍ഒ- ശബരി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍