വന്‍ വിജയമായി ദേവദൂതന്‍, വീഡിയോ സോങ് പുറത്ത്

കെ ആര്‍ അനൂപ്

തിങ്കള്‍, 5 ഓഗസ്റ്റ് 2024 (19:54 IST)
മോഹന്‍ലാലിന്റെ ദേവദൂതന്‍ രണ്ടാം വരവില്‍ വന്‍ വിജയമായി മാറിക്കഴിഞ്ഞു. 2000 ല്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തിയ സിനിമ 24 വര്‍ഷങ്ങള്‍ക്കുശേഷം തിയേറ്ററുകളില്‍ എത്തിയത് വെറുതെ ആയില്ല.
ജൂലൈ 26നായിരുന്നു 4കെ, ഡോള്‍ബി അറ്റ്‌മോസിലേക്ക് റീമാസ്റ്റര്‍ ചെയ്യപ്പെട്ട സിനിമ റിലീസ് ചെയ്തത്. 56 തിയേറ്ററുകളില്‍ ആയിരുന്നു റിലീസ്. വന്‍ വിജയമായ സിനിമ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമയിലെ വീഡിയോ സോങ് പുറത്തിറങ്ങി.
 
 കേരളത്തിന് പുറത്തുള്ള മറ്റ് സംസ്ഥാനങ്ങളിലെ സ്‌ക്രീനുകളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കേരളത്തിന് പുറത്ത് 21 തിയേറ്ററുകളില്‍ ദേവദൂതന്‍ പ്രദര്‍ശിപ്പിക്കും.ബെംഗളൂരു, മംഗളൂരു, മൈസൂരു, ചെന്നൈ, കോയമ്പത്തൂര്‍, മുംബൈ തുടങ്ങിയിടങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്.യുഎഇയിലും ജിസിസിയിലും ജൂലൈ 26ന് തന്നെ റിലീസ് ചെയ്തിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍