എന്തിനാണിത്ര ധൃതി, പ്രസവിച്ച് രണ്ടാഴ്‌ചയ്ക്കുള്ളിൽ ജോലിക്കെത്തിയതിന് വിമർശിച്ചവരുണ്ട്: തുറന്ന് പറഞ്ഞ് ഭാരതി സിങ്

ചൊവ്വ, 19 ഏപ്രില്‍ 2022 (20:05 IST)
പ്രസവിച്ച് അഴ്‌ചകൾക്കുള്ളിൽ ജോലിക്കെത്തിയതിന് തന്നെ പലരും വിമർശിച്ചിരുന്ന‌തായി ഹാസ്യതാരം ഭാരതി സിങ്. മകൻ പിറന്ന് 12 ദിവസങ്ങൾക്ക് ശേഷം ഷൂട്ടിങ്ങിനെത്തിയിരുന്നു ഭാരതി സിങ്.  കുഞ്ഞുണ്ടായി എന്ന് കരുതി ദീർഘനാൾ വിശ്രമിക്കാനാവില്ല, ഏറ്റെടുത്ത ചുമതലകൾ പൂർത്തിയാക്കേണ്ടത് കടമയാണ് ഭാരതി പറയുന്നു.
 
നിങ്ങളുടെ സ്നേഹമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. ചിലർ ശക്തയാണ് നിങ്ങളെന്ന് അഭിനന്ദിക്കാറുണ്ട്. പക്ഷേ കുഞ്ഞിനെ ഉപേക്ഷിച്ച് എന്തിന് ഇത്രവേഗം വന്നുവെന്ന് വിമർശിക്കുന്നവരുണ്ട്. സമൂഹത്തിൽ ആ‌ളുകൾ പല തരത്തിലു‌ള്ള അഭിപ്രായം പറയും. അതിൽ പോസീറ്റീവായതിന് മാത്രം ശ്രദ്ധ കൊടുക്കണം.
 
പ്രസവം കഴിഞ്ഞ് ഒരുപാട് നാൾ വിശ്രമിക്കാൻ സമയമെടുത്തേക്കാം എന്ന് കരുതാൻ മാലാഖമാരല്ല ഞങ്ങൾ. ഒരുപാട് സ്ത്രീകൾ ഒരുമാസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ജോലിക്കായി ഇറങ്ങുന്നുണ്ടെന്നും താരം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍