ക്രിസ്‌മസ് സ്‌പെഷ്യല്‍ ചിക്കന്‍ കറി

അനില മാത്യൂസ്

തിങ്കള്‍, 23 ഡിസം‌ബര്‍ 2019 (19:36 IST)
രുചിയുടെ നാളുകള്‍ കൂടിയാണ് ക്രിസ്‌മസ് കാലം. വ്യത്യസ്തങ്ങളായ വിഭവങ്ങള്‍ ക്രിസ്‌മസ് അടുക്കളയില്‍ പാകം ചെയ്യപ്പെടുന്നു. കുടുംബാംഗങ്ങള്‍ ഒത്തുചേരുന്ന വിശുദ്ധദിനം മികച്ച ആഹാരപദാര്‍ത്ഥങ്ങളാലും കെങ്കേമമാകും. ഇതാ, അത്തരത്തില്‍ നാവില്‍ കൊതിയൂറുന്ന ക്രിസ്‌മസ് സ്‌പെഷ്യല്‍ ചിക്കന്‍ കറി വയ്ക്കുന്നത് എങ്ങനെയെന്ന് നോക്കാം.
 
ചേരുവകള്‍:
 
ചിക്കന്‍- 11/2.
മല്ലിയില- 1/4 കപ്പ് (അരിഞ്ഞത്)
സവോള-2എണ്ണം.
വെളുത്തുള്ളി- 10.
ഇഞ്ചി-1കഷണം.
നാരങ്ങനീര്- 1ടേബിള്‍ സ്പൂണ്‍.
തേങ്ങ-1(തിരുമ്മിയത്).
വെളിച്ചെണ്ണ.
ഉപ്പ്-പാകത്തിന്
മുളക് പൊടി
മല്ലിപ്പൊടി-2ടേബിള്‍സ്പൂണ്‍
ജീരകം-ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-2ടീസ്പൂണ്‍
മസാലപൊടി-
അണ്ടിപരിപ്പ്- 8
 
ഉണ്ടാക്കുന്ന വിധം:
 
തിരുമ്മിയതേങ്ങയില്‍ 1/2 കപ്പ് വെള്ളം ചേര്‍ത്ത് കട്ടിക്ക് തേങ്ങാപാലെടുത്തുവയ്ക്കുക. പീന്നീട് വീണ്ടും ഒരു ഗ്ലാസ് വെള്ളം ചേര്‍ത്ത് രണ്ടാം പാലെടുത്തുവയ്ക്കുക. എണ്ണ ചൂടാക്കി അരച്ച ഇഞ്ചി, ജീരകം, വെളുത്തുള്ളി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപൊടി, അണ്ടിപരിപ്പ് എന്നിവയും അരിഞ്ഞുവച്ചിരിക്കുന്ന സവാളയും മല്ലിയിലയും നന്നായി വഴറ്റുക. അതിലേക്ക് പാകത്തിന് ഉപ്പും ചേര്‍ത്ത് ചിക്ക്ന്‍ കഷണങ്ങള്‍ ഇട്ട് നന്നായി വഴറ്റുക. ബ്രൌണ്‍ നിറമാകുന്നതുവരെ നന്നായി വഴറ്റുക. അതിനുശേഷം തേങ്ങയുടെ രണ്ടാം പാലൊഴിച്ച് നന്നായി വേവിക്കുക. അവ നന്നായി വെന്ത് കുറുകിയ ശേഷം നാരങ്ങാനീര് ചേര്‍ത്തിളക്കുക. എന്നിട്ട് ഒന്നാം പാല്‍ ചേര്‍ക്കുക. അതിനുശേഷം തിളപ്പിക്കാന്‍ പാടില്ല.
 
കുറിപ്പ്: കറിയുടെ ആവശ്യകതയനുസരിച്ച് വേണമെങ്കില്‍ ആദ്യം മൂന്നാം പാലില്‍ ചിക്കന്‍ വേവിക്കാവുന്നതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍