“കാലിത്തൊഴുത്തില്‍ പിറന്നവനേ, കരുണ നിറഞ്ഞവനേ..”ഇത് ഓര്‍മിപ്പിക്കുന്നതാണ് ക്രിസ്മസ് കാലത്ത് ഒരുക്കപ്പെടുന്ന പുല്‍ക്കൂടുകള്‍. ഒരു സത്രത്തില്‍ പോലും സ്ഥലം ലഭിക്കാതെ കാലിത്തൊഴുത്തില്‍ യൌസേപ്പിതാവിന്‍റെയും കന്യകാമറിയത്തിന്‍റെയും മകനായി പശുക്കളുടെ മുന്നില്‍ പിറന്നു വിണ ഉണ്ണിയേശുതമ്പുരാന്‍, ആ പൊന്നു തമ്പുരാന്‍റെ സ്മരണയ്ക്കാണ് ക്രിസ്മസ് ദിനത്തില്‍ പുല്ക്കൂട് തീര്‍ക്കുന്നത്.
ഉണ്ണിയേശു, മാതാവ്, യൌസേപ്പിതാവ്, ആട്ടിടയന്മാര്‍, മാലാഖമാര്‍, ജ്ഞാനികള്‍, ആട്ടിന്‍ കുട്ടി, പശു എന്നിവയുടെ രൂപങ്ങളാണ് പുല്ക്കൂടിന് പ്രധാനമായും ഉപയോഗിക്കുന്നത്. ക്രിസ്മസിന്‍റെ തലേന്ന് തന്നെ പുല്ലുകളും മരക്കമ്പുകളും ഉപയോഗിച്ച് പുല്ക്കൂട് കുട്ടികള്‍ ഭവനങ്ങളിലും ദേവാലയങ്ങളിലും തീര്‍ക്കുന്നു.
ലളിതമായ പുല്ക്കൂടുകളും അല്പം ആര്‍ഭാടമായ പുല്ക്കൂടുകളും ഉണ്ട്. വലിയ പുല്ക്കൂടുകളില്‍ മലകളും, കുളങ്ങളും, അരുവികളും ഒക്കെ കാണും. പ്ലാസ്റ്റിക് പുല്ക്കൂടുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭിക്കാനുണ്ട്.