നക്ഷത്രവിപണി സജീവം

ക്രിസ്മസ് ദിനം അടുത്തതോടെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ പേരുകളിലുള്ള നക്ഷത്രങ്ങള്‍ക്ക് വന്‍ ഡിമാന്‍റ്. ഹലൊ ഫ്ലാഷ് തുടങ്ങിയ നക്ഷ്റ്റ്രങ്ങള്‍ക്കാണ് ആവശ്യക്കാരേറെയുള്ളത്. ഇതിനകം തന്നെ നഗരത്തിലെ മിക്ക വീടുഅളിലും ക്രിസ്‌മസ് സ്റ്റാര്‍ തെളിഞ്ഞു കഴിഞ്ഞു.പള്ളികളിലും മറ്റും നക്ഷ്റ്റ്രങ്ങളുടെ കൂട്ടമണുള്ളത്.


വേറെ സിനികളുടെ പേരിലുള്ള നക്ഷത്രങ്ങളും വിപണിയിലുണ്ട്.കഴിഞ്ഞ വര്‍ഷം പോത്തന്‍വാവയ്ക്ക് വില അല്പം കൂടുതലാണ് യിരുന്നു 180 രൂപ. ക്ളാസ്മേറ്റിനും ചക്കരമുത്തിനും 90 രൂപയായിരുന്നു വില. ഇക്കുറിയു 200 രൂപയിലേരെ വിലയുള്ള സ്റ്റാര്‍ ഉണ്ട്.

പുതിയ വാണിജ്യതന്ത്രം കച്ചവടം പൊടിപൊടിക്കാന്‍ ഇടയാക്കിയെന്ന് വ്യാപാരികള്‍ പറയുന്നു. ഇഷ്ട സിനിമകളുടെ പേരുകളിലുള്ള നക്ഷത്രങ്ങള്‍ സ്വന്തമാക്കാന്‍ കടകളില്‍ തിരക്ക് കൂടുകയാണ്. പ്രിയ താരങ്ങളോടുള്ള ആരാധനയാണ് സിനിമാപേരുകളിലുള്ള നക്ഷത്രങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്.

എന്തായാലും പുതിയ പേരുകള്‍ ഹിറ്റായതോടെ നക്ഷത്ര വിപണിയും സജീവമായി. നക്ഷത്രങ്ങള്‍ക്ക് പുറമേ ക്രിസ്മസ് അപ്പൂപ്പനും ആവശ്യക്കാരേറെയാണ്. 30 അടി ഉയരമുള്ള ഭീമന്‍ സാന്ത വരെ വില്പനയ്ക്കായി എത്തിയിട്ടുണ്ട്.

കരോള്‍ഗാനം പാടി നൃത്തം ചെയ്യുന്ന ക്രിസ്മസ് പാപ്പയ്ക്ക് 200 രൂപയാണ് വില. കൊച്ചുകുട്ടികള്‍ക്ക് കൂടെ കളിക്കാന്‍ പറ്റുന്ന സാന്തമാരും വിപണിയിലുണ്ട്. ക്രിസ്മസ് പാപ്പായുടെ ചുവന്ന മേലങ്കിക്ക് 160 രൂപ മുതലാണ് വില. ചുവന്ന പഞ്ഞിത്തൊപ്പിയുടെ വില 15 രുപയാണ്.

ക്രിസ്മസ് വിപണിയില്‍ കേക്കുകളും സജീവമായി. ചോക്ളേറ്റുകള്‍ കൊണ്ട് മോടിപിടിപ്പിച്ച വിവിധ തരം കേക്കുകള്‍ കടകളില്‍ നിരന്ന് കഴിഞ്ഞു. 25 കോടിയുടെ കേക്ക് വിപണിയാണ് കേരളത്തില്‍ വ്യാപാരികള്‍ ലക്ഷ്യമിടുന്നത്.

വെബ്ദുനിയ വായിക്കുക