തിരുനാള്‍ പിറന്നാള്‍

രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുന്പ് ബേത്ലഹേമിലെ കാലിത്തൊഴുത്തില്‍ പിറന്നു വീണ സ്നേഹത്തിന്‍റെ രാജാവിനു കാണിക്കയുമായി കിഴക്കുനിന്ന് പുറപ്പെട്ട രാജാക്കന്മാര്‍ക്ക് വിശുദ്ധനക്ഷത്രം വഴികാട്ടി. പാപികള്‍ കുരിശിലേറ്റുമ്പോഴും അവര്‍ക്കു നന്മയാഗ്രഹിച്ച ആ പരിശുദ്ധാത്മാവിന്‍റെ ജന്മദിനം - ഡിസംബര്‍ 25- ലോകം ക്രിസ്മസായി ആഘോഷിക്കുന്നു.

ക്രിസ്മസിന് ജന്മദിനം പങ്കിടുന്ന പ്രസിദ്ധര്‍ ആരൊക്കെ? ഡിസംബര്‍ 25ന് ജനിച്ച് ലോകചരിത്രത്തില്‍ ഇടം നേടിയിട്ടുള്ള ചിലര്‍.

എ.ബി. വാജ്പേയ

ഇന്ത്യന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയ്ക്ക് ഡിസംബര്‍ 25 ന് ജന്മദിനമാണ്. ജവഹര്‍ലാല്‍ നെഹ്റുവിനു ശേഷം മൂന്നു തവണ ഈ കസേരയിലെത്തുന്ന വ്യക്തിയും വാജ്പേയിയാണ്. ഇന്ത്യയുടെ ഭാവി നേതാവായി 1950 കളില്‍ ജവഹര്‍ലാല്‍ നെഹ്റു വിശേഷിപ്പിച്ചിരുന്നു.

രാഷ്ട്രതന്ത്രജ്ഞന്‍, പാര്‍ലമെന്‍റേറിയന്‍ എന്നീ നിലകളില്‍ മാത്രമല്ല കവിയെന്ന നിലയിലും വാജ്പേയ് കഴിവ് തെളിയിച്ചിട്ടുണ്ട്. 1996 മേയ് 16 തീയതി ആദ്യമായി പ്രധാനമന്ത്രി കസേരയിലെത്തിയ വാജ്പേയി മാര്‍ച്ച് 19, 1998 മുതല്‍ ഇപ്പോഴും പ്രധാനമന്ത്രിയായി തുടരുന്നു..

1924 ഡിസംബര്‍ 25 ന് മധ്യപ്രദേശിലെ ഗ്വാളിയോറിലായിരുന്നു വാജ്പേയിയുടെ ജനനം. ശ്രീ കൃഷ്ണ ബിഹാരി വാജ്പേയിയും കൃഷ്ണദേവിയുമായിരുന്നു അച്ഛനമ്മമാര്‍. ആര്‍.എസ്.എസിന്‍റെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി രാഷ്ട്രീയത്തിലെത്തിയ വാജ്പേയി ആദ്യകാലത്ത് സാധാരണക്കാര്‍ക്കൊപ്പമാണ് ചെലവഴിച്ചത്.ജനസംഘമെന്ന രാഷ്ട്രീയ പ്രസ്താനത്തിലൂടെ സാമൂഹിക ജീവിതം ആരംഭിച്ച വാജ്പേയിയെ ബി.ജെ.പി.ക്കാര്‍ക്കിടയിലെ മിതവാദിയായാണ് വിശേഷിപ്പിക്കുന്നത്.


സര്‍ ഐസക് ന്യൂട്ടണ്‍ (1642 -1727)

ഊര്‍ജ്ജതന്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനും. ആധുനിക ഊര്‍ജ്ജതന്ത്രത്തിന് അടിത്തറ പാകി. 1965-'66 ല്‍ ദ്വിമാന തത്വവും വിഭാജ്യ-അവിഭാജ്യ സംഖ്യകളുടെ ഗണിതശാസ്ത്രരേഖയും കണ്ടു പിടിച്ചു. വെളുപ്പു നിറം ഏഴുനിറങ്ങളുടെ സങ്കലനമാണെന്ന് കണ്ടെത്തി.

ഘനം, ഭാരം, ബലം, ജഡത്വം, ത്വരണം എന്നിവ വ്യക്തമായി നിര്‍വചിച്ചു. 1679 ല്‍ ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി ചന്ദ്രന്‍റെ ചലനം കണക്കാക്കി. ജര്‍മ്മന്‍ ജ്യോതി ശാസ്ത്രജ്ഞന്‍ കെപ്ളവറുടെ പഠനത്തിന് ന്യൂട്ടന്‍റെ തത്വം വിശദീകരണം നല്‍കി.

തലയില്‍ പതിച്ച ഒരു ആപ്പിളില്‍ നിന്ന് ശാസ്ത്ര ലോകത്തെയാകെ മാറ്റിമറിച്ച ഭൂഗുരുത്വ സിദ്ധാന്തം രൂപപ്പെടുത്തി. ന്യൂട്ടന്‍റെ മൂന്നാം ചലനസിദ്ധാന്തം ജറ്റ് എന്‍ജിനുകളുടെ പിറവിക്കു കാരണമായി. "ഫിലോസഫി പ്രിന്‍സിപ്പിയ മാത്തമറ്റിക്ക്' എന്ന ശാസ്ത്രഗ്രന്ഥം രചിച്ചു.



ഈ അതിപ്രശസ്തര്‍ക്കൊപ്പം ക്രിസ്മസ് ദിനത്തില്‍ ജനിച്ച മറ്റ് മഹാന്‍‌മാരുടെ പേരുകള്‍:

ക്ളാരാ ബാര്‍ട്ടണ്‍ (1821)
അമേരിക്കന്‍ റെഡ് ക്രോസ് സൊസൈറ്റി സ്ഥാപിച്ച നഴ്സ്.

കൊണാര്‍ഡ് ഹില്‍ട്ടണ്‍ (1887)
പ്രസിദ്ധനായ ഹോട്ടല്‍ വ്യാപാരി.

ഹണ ഷെഗുല (1943)
പ്രശസ്ത അടിനേത്രി. "ദ സമ്മര്‍ ഓഫ് മിസ്.ഫോര്‍ബ്സ്', ഫോര്‍ എവര്‍, ലുലു എന്നിവ പ്രധാന ചിത്രങ്ങള്‍.

ഹെന്‍റി വെസ്റ്റൈല്‍ (1944)
പ്രശസ്ത ഗിറ്റാറിസ്റ്റ്: "റോഡ് എഗെയ്ന്‍', "ഗോയിംഗ് അപ് ദ കണ്‍ട്രി' എന്നിവ പ്രാധാന്യമര്‍ഹിക്കുന്നു.

ഗാരി സാന്‍ഡി (1945)
അഭിനേതാവ്. "ആള്‍ ദാറ്റ് ഗ്ളിറ്റേഴ്സ്', "ട്രോള്‍' എന്നിവ ശ്രദ്ധിക്കപ്പെട്ടു.

ജിമ്മി ബഫറ്റ് (1946)
ഗായകന്‍, ഗാനരചയിതാവ് എന്നീ നിലകളില്‍ പേരെടുത്തു. "കം മണ്‍ഡേ', "ചെയിഞ്ചഡ് ഇന്‍ ലാറ്റിറ്റ്യൂഡ്സ്' എന്നീ കൃതികള്‍ ശ്രദ്ധിക്കപ്പെട്ടു.

ബാര്‍ബറ മാഡ്രല്‍ (1948)
1980 ലും 1981ലും ജനപ്രിയ അവാര്‍ഡ് ലഭിച്ചു. നല്ല സംഗീതജ്ഞയ്ക്കുള്ള അവാര്‍ഡ് 1979 ല്‍ ലഭിച്ചു.

സാമേ റബേക്കാ വെസ്റ്റ് (1892)
വിശ്വപ്രസിദ്ധ ഗ്രന്ഥ കര്‍ത്താവ്. "ദ മീനിംഗ് ഓഫ് ട്രീസണ്‍', "എ ട്രെയിന്‍ ഓഫ് പൗഡര്‍' എന്നിവ പ്രധാന കൃതികള്‍.

കാള്‍ ഫാര്‍ലേ (1895)
അമേരിക്കന്‍ അനാഥ കുട്ടികളുടെ വളര്‍ത്തച്ഛന്‍. കുട്ടികളെ സംരക്ഷിക്കുവാനായി 1939-ല്‍ ഒരു കേന്ദ്രം തുറന്നു.

ടോണി മാര്‍ട്ടിന്‍ (1912)
ലോകപ്രശസ്ത പാട്ടുകാരന്‍."തീയുടെ ചുംബനം', "സ്വര്‍"ത്തിലെ അപരിചിതന്‍' എന്നിവ പ്രധാന പാട്ടുകള്‍.

അന്‍വര്‍ ഇന്‍ സാദത്ത് (1918)
ഈജിപ്തിന്‍റെ പ്രസിഡന്‍റ്. സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടി.

"ഒ' കെല്ലി (1937)
വിശ്വപ്രസിദ്ധ പാട്ടുകാരന്‍. ഗ്രാമ്മി അവാര്‍ഡ് ജേതാവ്.

സിസി സ്പേസക് (1949)
അഭിനേത്രി. മികച്ച അഭിനയത്തിനുള്ള അവാര്‍ഡ് 1980 ല്‍ ലഭിച്ചു.

ജീസസ് മാനുവല്‍ മര്‍ക്കാനോ (1950)
പ്രശസ്ത ബേസ്ബാള്‍ പ്രതിഭ.

റോബിന്‍ കാംപ്ബെല്‍ (1954)
പ്രശസ്ത ഗിറ്റാറിസ്റ്റ്. "കിംഗ്', "ഫുഡ് ഫോര്‍ തോട്ട്' എന്നിവ ശ്രദ്ധേയം.

ഷെയ്ന്‍ മക് ഗോവന്‍ (1957)
പ്രസിദ്ധ ഗാനരചയിതാവ്.

വെബ്ദുനിയ വായിക്കുക