കന്യാമറിയത്തെ കണ്ട ലൂസിയ

സിസ്റ്റര്‍ ലൂസിയ - കന്യകാമറിയ ദര്‍ശനം ലഭിച്ചുവെന്ന്‌ ക്രൈസ്തവ സമൂഹം വിശ്വസിക്കുന്ന മൂന്ന്‌ ഇടയക്കുട്ടികളില്‍ അവസാനത്തെ അംഗമാണ്‌ സിസ്റ്റര്‍ ലൂസിയ. പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ വെച്ച്‌ കന്യാകാമറിയത്തിന്റെ ദര്‍ശനം ഉണ്ടായി എന്നാണ്‌ സിസ്റ്റര്‍ ലൂസിയ 1917ല്‍ അവകാശപ്പെട്ടത്‌.

ഫാത്തിമയിലെ ആരാധനാലയത്തിന്റെ ചുവടു പിടിച്ച്‌ ലോകമെങ്ങും ഫാത്തിമ നാഥയുടെ ആരാധനാലയങ്ങള്‍ ഉയര്‍ന്നുപൊങ്ങിയിട്ടുണ്ട്‌. കേരളത്തിലും അനേകം പള്ളികള്‍ ഫാത്തിമാ നാഥയുടെ പേരില്‍ അറിയപ്പെടുന്നുണ്ട്‌.

കന്യകാമറിയം ആദ്യമായി പ്രത്യക്ഷപ്പെട്ട മെയ്‌ മാസമാണ്‌ കേരള ക്രൈസ്തവ സഭാസമൂഹം മാതാവിനെ ആരാധിക്കാന്‍ വണക്കമാസമായി ആചരിക്കുന്നത്‌.

റോമന്‍ കത്തോലിക്കാ സഭയിലുള്ള കര്‍മ്മലീത്താ പ്രേഷിത സമൂഹത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ലൂസിയയ്ക്ക്‌ 97 വയസ്സുള്ളപ്പോല്‍ 2006ല്‍ അന്തരിച്ചു.

ലൂസിയയ്ക്കും ബന്ധുക്കളായ ജ-സീന്ത, ഫ്രാന്‍സിസ്‌ എന്നിവര്‍ക്കും 1917ലാണ്‌ കന്യകാമറിയം ദര്‍ശനം നല്‍കിയത്‌. ആറു പ്രാവശ്യമാണ്‌ ഇവരുടെ മുന്നില്‍ മറിയം പ്രത്യക്ഷപ്പെട്ടത്‌. മെയ്‌ മാസം തൊട്ട്‌ ഒക്‌ടോബര്‍ വരെ ഓരോ മാസത്തിലേയും 13-ാ‍ം തീയതിയാണ്‌ മറിയം പ്രത്യക്ഷപ്പെട്ടത്‌ എന്നാണ്‌ ഇവരുടെ അവകാശവാദം.

വെബ്ദുനിയ വായിക്കുക