യേശുക്രിസ്തു മരിച്ചത് എത്രാമത്തെ വയസ്സില്‍

വ്യാഴം, 22 ജൂലൈ 2021 (16:29 IST)
ക്രൈസ്തവവിശ്വാസികള്‍ യേശുക്രിസ്തുവിനെ രക്ഷകനായാണ് കാണുന്നത്. തങ്ങളുടെ പാപങ്ങള്‍ക്ക് വേണ്ടിയാണ് യേശുക്രിസ്തു കുരിശില്‍ മരിച്ചതെന്നാണ് വിശ്വാസം. ബൈബിളില്‍ പുതിയ നിയമത്തിലാണ് യേശുക്രിസ്തുവിനെ ജീവിതം വിവരിച്ചിരിക്കുന്നത്. പുതിയ നിയമത്തിലെ നാല് സുവിശേഷങ്ങളിലും യേശുക്രിസ്തുവിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. 30 വയസ്സുവരെ ക്രിസ്തു രഹസ്യജീവിതമാണ് നടത്തിയതെന്ന് ബൈബിളില്‍ പറയുന്നു. 30-ാം വയസ്സില്‍ യേശുക്രിസ്തു പരസ്യജീവിതം ആരംഭിച്ചു. മൂന്ന് വര്‍ഷം മാത്രമായിരുന്നു പരസ്യജീവിതം. തന്റെ 33-ാം വയസ്സിലാണ് ക്രിസ്തു കുരിശുമരണത്തിനു വിധിക്കപ്പെട്ടതെന്നും ബൈബിളില്‍ പറയുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍