ചിക്കന്‍ നൂഡില്‍സ് സൂപ്പ്

വൈവിധ്യങ്ങളായ ഭക്ഷണ വിഭവങ്ങള്‍ നിറഞ്ഞതാണ് ചൈനീസ് ഭക്ഷണ ലോകം. അതില്‍ നിന്ന് രുചികരമായ ഒരു വിഭവത്തെ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു. വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്നതും രുചികരവുമായ ചിക്കന്‍ നൂഡില്‍സ് സൂപ്പ് എങ്ങനെയാണ് തയാറാക്കുന്നതെന്ന് നോക്കാം. ഏകദേശം മുപ്പതു മിനിറ്റ് ചെലവഴിച്ചാന്‍ നിങ്ങല്‍ക്ക് സ്വാദിഷമാ‍യ ഈ വിഭവം തയാറാക്കാം.

ചേര്‍ക്കേണ്ടവ.

ചൈനീസ് നൂഡില്‍‌സ് - നാലു ഔണ്‍സ്
കോഴിയിറച്ചി സൂപ്പ് - പതിനഞ്ച് ഔണ്‍സ്
നുറുക്കിയ കൂണ്‍ - ആറെണ്ണം
പച്ച ഉള്ളി - രണ്ടെണ്ണം
കോഴി ഇറച്ചി - നെഞ്ചിന്‍ ഭാഗത്തെ പാതിയിറച്ചി
മുട്ട - രണ്ടെണ്ണം

ഉണ്ടാക്കേണ്ടവിധം.

ആദ്യം വലിയ പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. നൂഡില്‍‌സ് നന്നായി വേവുന്നതിനായി പത്തു മിനിറ്റു നേരം തിളപ്പിക്കണം. നന്നായി വെന്ത് പൊങ്ങുമ്പോള്‍ കുറച്ചു തണുത്ത വെള്ളം ചേര്‍ക്കുക. വീണ്ടു തിളക്കുന്നതു വരെ കാക്കുക. തുടര്‍ന്ന് നൂഡില്‍സ് രണ്ട് പാത്രത്തിലാക്കുക. കോഴി സൂപ്‍, കൂണ്‍, പച്ച ഉള്ളി എന്നിവ ചേര്‍ത്ത് വേവിക്കുക.

പിന്നീട് ഇതോടൊപ്പം നന്നായരിഞ്ഞ കോഴി മാംസം ചേര്‍ക്കുക. ഇത് ഒരുമിച്ച് നന്നായി തിളച്ചു കഴിയുമ്പോള്‍ മുട്ട ഉടച്ചു ചേര്‍ക്കുക. ഇറച്ചി ഒരു പിങ്ക് നിറമാവുന്നതു വരെ വേവിക്കുക. തുടര്‍ന്ന് ഈ കോഴി സൂപ്പ് നൂഡില്‍സുമായി സംയോജിപ്പിക്കുക. ചിക്കന്‍ നൂഡില്‍‌സ് തയാര്‍.

വെബ്ദുനിയ വായിക്കുക