കാഷ്യു നട്ട് പ്രോണ്‍സ്

വെള്ളി, 30 മെയ് 2008 (10:48 IST)
ചൈനീസ് വിഭവങ്ങള്‍ ആസ്വദിക്കാന്‍ ഇഷ്ടമാണോ? എങ്കില്‍ ഇതാ രുചികരമായ ഒരു വിഭവം. കാഷ്യൂ നട്ട് പ്രോണ്‍സ്. ചൈനീസ് വിഭവങ്ങള്‍ വീടുകളില്‍ ഉണ്ടാക്കാന്‍ ബുദ്ധിമുട്ടാണെന്ന് കരുതുന്നവര്‍ക്കും വളരെ ലളിതമായി ഉണ്ടാക്കാവുന്ന ഒരു വിഭവമാണിത്.

ചേര്‍ക്കേണ്ടവ

കൊഞ്ച് - അര കിലോ

ചോളം - ഒരെണ്ണം

സെലറി - രണ്ടെണ്ണം

ഉള്ളി - രണ്ടെണ്ണം

കശുവണ്ടി - അര കപ്പ്

വെള്ളം - രണ്ട് കപ്പ്

ഉപ്പ് - ഒരു ടീസ്പൂണ്‍

എണ്ണ -ഒരു ടേബിള്‍സ്പൂണ്‍

എണ്ണ - 200 ഗ്രാം (നന്നായി വറുക്കുന്നതിന്)

കട്ടി കുറഞ്ഞ സോയ സോസ് - ഒരു ടീസ്പൂണ്‍

കട്ടി കൂടിയ സോയ സോസ് - അര ടീസ്പൂണ്‍

കുരുമുളക്- അഞ്ചെണ്ണം

ചോളമാവ്-ഒന്നരടീസ്പൂണ്‍

ഉണ്ടാക്കേണ്ടവിധം

കൊഞ്ച് നന്നായി വൃത്തിയാക്കുക. ഇനി രണ്ട് കപ്പ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉപ്പ് ചേര്‍ക്കുക. കൊഞ്ച് ഇതില്‍ ചേര്‍ത്ത് ഒരു മണിക്കൂര്‍ മുക്കിവയ്ക്കുക.

ചോളം കുറുകെ രണ്ടായി മുറിക്കുക. ഒന്നര ഇഞ്ച് കഷണങ്ങളായി സെലറി മുറിച്ചെടുക്കുക. ഇനി ഓരോ കഷണവും നീളത്തില്‍ നുറുക്കുക. ഉള്ളി മുക്കാല്‍ ഇഞ്ച് നീളത്തില്‍ മുറിക്കുക. കൊഞ്ച് നന്നായി തുടച്ച് ഉണക്കുക. ഇനി ചെറിയ പാത്രത്തില്‍ ഒരു കപ്പ് എണ്ണ ഒഴിച്ച് ചൂടാക്കുക. തുടര്‍ന്ന് കശുവണ്ടി മൂക്കും വരെ ചൂടാക്കുക. അധികമുള്ള എണ്ണ മാറ്റുക.

കശുവണ്ടി ചൂടാക്കാനുള്ള എണ്ണ ഉപയോഗിച്ച് കൊഞ്ച് മൂന്നോ നാലോ മിനിട്ട് ചൂടാക്കുക. ഇനി ചൂടാക്കിയ ഫ്രയിംഗ് പാനില്‍ ഒരു ടേബിള്‍സ്പൂണ്‍ എണ്ണ, സെലറി, ചോളം, ഉള്ളി എന്നിവയിട്ട് മൂപ്പിക്കുക. ഒരു മിനിട്ടിന് ശേഷം അല്പ പഞ്ചസാരയും ഉപ്പും വിതറുക. ഇനി കൊഞ്ച് ഇടുക. അടുത്തതായി ഒരു പാത്രത്തില്‍ കുരുമുളക്, സോസുകള്‍ ചോളമാവ് എന്നിവ കൂട്ടിക്കലര്‍ത്തുക. നന്നായി ഇളക്കിയ ശേഷം കൊഞ്ചിനോട് ചേര്‍ക്കുക. രണ്ട് മിനിട്ട് വേവിച്ച ശേഷം കശുവണ്ടി ചേര്‍ത്ത് കഴിക്കാം.

വെബ്ദുനിയ വായിക്കുക