ചൈനയില്‍ നിന്നുള്ള മറ്റൊരു രുചികരമായ വിഭവമാണ് ഏഷ്യന്‍ ഫയര്‍ മീറ്റ്. ഇത് വീടുകളില്‍ ഉണ്ടാക്കാന്‍ വളരെ എളുപ്പമുള്ള ഒരു വിഭവമാണ്.
ചേര്‍ക്കേണ്ടവ
സോയാബീന്‍ സോസ് - അരക്കപ്പ് എള്ളെണ്ണ - ഒരു സ്പൂണ്‍ പഞ്ചസാര ചൂടാക്കി ബ്രൌണ്‍ നിറമായത് - രണ്ട് സ്പൂണ്‍ വെളുത്തുള്ളി - മൂന്നിതള്‍ അരിഞ്ഞ സവാല - ഒരെണ്ണം കുരുമുളക് ആവശ്യത്തിന് പഴുത്ത കുരുമുളക് - ആവശ്യത്തിന് എള്ള് - രണ്ടു സ്പൂണ്‍ ലീക്ക് അരിഞ്ഞത് - രണ്ടെണ്ണം കാരറ്റ് - ചെറിയ ഒരെണ്ണം കനം കുറഞ്ഞ് അരിഞ്ഞെടുത്ത ബീഫ് - ഒരു കിലോ
ഉണ്ടാക്കേണ്ടവിധം.
വലിയ പാത്രത്തില്‍ സോയബീബ് സോസ്, എള്ളെണ്ണ, പഞ്ചസാര, വെളുത്തുള്ളി, സവാള എന്നിവ സംയോജിപ്പിക്കുക. കുരുമുളക്. പഴുത്ത കുരുമുളക്, എള്ള്, ലീക്ക്, കാരറ്റ് എന്നിവ കൂട്ടിയിളക്കുക. ഈ ചേരുവകള്‍ മാംസവുമായി ചേര്‍ന്ന് നന്നായി തിരുമ്മി എകദേശം രണ്ടുമണിക്കൂറെങ്കിലും സൂക്ഷിക്കുക. പിന്നീട് പാചക എണ്ണയില്‍ മാംസം നല്ല ചൂടില്‍ പൊരിച്ചെടുക്കുക. തുടര്‍ന്ന് ചോറിനൊപ്പമോ നൂഡില്‍സിനൊപ്പമോ വിളമ്പാം.